40 ദിവസത്തെ ചലഞ്ച്, ഇരുപതാം ദിവസത്തില്‍ ഫോട്ടോ പങ്കുവച്ച് ആലിയ

Web Desk   | others
Published : Jul 17, 2021, 12:41 PM IST
40 ദിവസത്തെ ചലഞ്ച്, ഇരുപതാം ദിവസത്തില്‍ ഫോട്ടോ പങ്കുവച്ച് ആലിയ

Synopsis

ഇപ്പോള്‍ 20 ദിനങ്ങളാണ് തന്റെ വര്‍ക്കൗട്ട് പ്രയാണത്തില്‍ ആലിയ പിന്നിട്ടിരിക്കുന്നത്. ഇനി ഇരുപത് കൂടി എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആലിയ പങ്കുവച്ച ഫോട്ടോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. നടിമാരായ കത്രീന കെയ്ഫ്, മലൈക അറോറ തുടങ്ങി നിരവധി പ്രമുഖര്‍ ആലിയയ്ക്ക് കമന്റിലൂടെ പ്രതികരണമറിയിച്ചിരിക്കുന്നു

ഫിറ്റ്‌നസ് വിഷയങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഓരോ സിനിമക്ക് വേണ്ടിയും ശരീരത്തിനെ ഒരുക്കാനായി താരങ്ങള്‍ പരമാവധി പരിശ്രമിക്കാറുണ്ട്. നടിമാരും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. 

തങ്ങളുടെ ഡയറ്റും വര്‍ക്കൗട്ടുമായും ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തന്നെ ഇന്ന് പങ്കുവയ്ക്കാറുമുണ്ട്. ഫിറ്റ്‌നസ് തല്‍പരര്‍ക്കാണെങ്കില്‍ ഇത്തരം പോസ്റ്റുകള്‍ കാര്യമായ പ്രചോദനമാണ് നല്‍കുക. 

ഇപ്പോഴിതാ നാല്‍പത് ദിന വര്‍ക്കൗട്ട് ചലഞ്ചിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്. വരാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് താരത്തിന്റെ നാല്‍പത് ദിന വര്‍ക്കൗട്ട് ചലഞ്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി, സഞ്ജയ് ലീല ബന്‍സാലി എന്നിങ്ങനെയുള്ള പ്രമുഖരുടെ ചിത്രങ്ങളാണ് ഇനി ആലിയയുടെതായി വരാനിരിക്കുന്നത്. 

 

 

സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകനായ സൊഹ്‌റാബ് ആണ് ആലിയയുടെ പരിശീലകന്‍. ഇപ്പോള്‍ 20 ദിനങ്ങളാണ് തന്റെ വര്‍ക്കൗട്ട് പ്രയാണത്തില്‍ ആലിയ പിന്നിട്ടിരിക്കുന്നത്. ഇനി ഇരുപത് കൂടി എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആലിയ പങ്കുവച്ച ഫോട്ടോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. നടിമാരായ കത്രീന കെയ്ഫ്, മലൈക അറോറ തുടങ്ങി നിരവധി പ്രമുഖര്‍ ആലിയയ്ക്ക് കമന്റിലൂടെ പ്രതികരണമറിയിച്ചിരിക്കുന്നു.

കൂട്ടത്തില്‍ പരിശീലകനായ സൊഹ്‌റാബും ആലിയയെ കുറിച്ച് പറയുന്നുണ്ട്. ഞാന്‍ മുമ്പേ തൊട്ട് തന്നെ തന്നെക്കുറിച്ച് അഭിമാനിക്കുന്നുണ്ട്, കഴിഞ്ഞ മൂന്നാഴ്ചകളായി ചിട്ടയോടെയും കഠിനാധ്വാനത്തോടെയും താന്‍ മുന്നോട്ടുപോകുന്നത് ഞാന്‍ കാണുന്നു, അത് വളരെ വലിയ കാര്യമാണ്- എന്നാണ് പരിശീലകന്‍ ആലിയയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്. സൊഹ്‌റാബ് നേരത്തെ തന്നെ ആലിയയുടെ വര്‍ക്കൗട്ട് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇവയും ഏറെ ശ്രദ്ധ നേടിയിരുന്നു. 

 

 

ഇനി ഇരുപത് ദിവസത്തെ കാത്തിരിപ്പ് കൂടി കഴിഞ്ഞാല്‍ പ്രിയതാരത്തിന്റെ പുത്തന്‍ ലുക്ക് കാണാമല്ലോ എന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴത്തെ വര്‍ക്കൗട്ട് ചലഞ്ചിന് എല്ലാവിധ ആശംസകളും അറിയിക്കാനും ആരാധകര്‍ മറന്നില്ല.

Also Read:- ഇത് 'മസില്‍ഖാന്‍'; 70-ാം വയസിലും ഫിറ്റ്നസ് ഫ്രീക്കനായി കിലുക്കത്തിലെ ‘സമർഖാൻ’

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ