പ്രായം എഴുപത് ആയെങ്കിലും  ഫിറ്റ്നസിന്‍റെ കാര്യത്തില്‍ സക്സേന ഇപ്പോഴും യുവതാരങ്ങൾക്കൊരു വെല്ലുവിളിയാണ്. മസിലുപെരുപ്പിച്ചുള്ള താരത്തിന്‍റെ പുതിയ  ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'കിലുക്കം' എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ‘സമർഖാൻ’. ബോളിവുഡ് താരം ശരത് സക്സേന ആണ് മലയാളികളുടെ ‘സമർഖാൻ’. താന്‍ ഇപ്പോഴും ഒരു മസില്‍ ഖാനുമാണെന്ന് തെളിയിക്കുന്ന ഇദ്ദേഹത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

പ്രായം എഴുപത് ആയെങ്കിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ സക്സേന ഇപ്പോഴും യുവതാരങ്ങൾക്കൊരു വെല്ലുവിളിയാണ്. മസിലുപെരുപ്പിച്ചുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

View post on Instagram

സക്സേന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഇന്ത്യൻ ഹൾക് എന്നാണ് വർക്കൗട്ട് ചിത്രത്തിനു താഴെ ചിലര്‍ കമന്‍റ് ചെയ്തത്. 

View post on Instagram

Also Read: 'ഞാൻ 10 കിലോ ശരീരഭാരം കൂട്ടിയത് ഇങ്ങനെ': വീഡിയോയുമായി ഇഷാനി കൃഷ്ണ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona