മുഖത്തെ കരുവാളിപ്പ് മാറ്റാൻ കറ്റാർവാഴ ജെൽ ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

Published : May 26, 2025, 10:28 PM IST
മുഖത്തെ കരുവാളിപ്പ് മാറ്റാൻ കറ്റാർവാഴ ജെൽ ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

Synopsis

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും അതുപോലെ വീക്കവുമൊക്കെ മാറ്റാനും ഇത് ഏറെ നല്ലതാണ്. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ.

മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവ മാറ്റാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ.ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ദിവസവും ചർമ്മത്തെ പുതുമയോടെ വയ്ക്കാനും വളരെയധികം സഹായിക്കും കറ്റാർവാഴ. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും അതുപോലെ വീക്കവുമൊക്കെ മാറ്റാനും ഇത് ഏറെ നല്ലതാണ്. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

കറ്റാർ വാഴ ജെല്ലും അല്പപം തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടി തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ഇത് ചർമ്മത്തിന് തണുപ്പ് നൽകാനും ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും.

രണ്ട്

കറ്റാർവാഴ മുറിച്ച് എടുത്ത് അതിൻ്റെ അറ്റത്തെ കറ കളഞ്ഞ ശേഷം ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുക. അതിന് ശേഷം ഈ ജെൽ മുഖത്തിടാവുന്നതാണ്. ഇത് ചർമ്മത്തിന് നല്ല ഭംഗിയും അതുപോലെ യുവത്വം നിലനിർത്താൻ ഏറെ സഹായിക്കും.

മൂന്ന്

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം നന്നായി ഉണങ്ങി കഴി‍‍ഞ്ഞാൽ കഴുകി കളയുക. ഇത് ചർമ്മത്തെ മൃദുവാക്കാനും അതുപോലെ ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. 

നാല് 

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് അൽപം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

 

PREV
Read more Articles on
click me!

Recommended Stories

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും
പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്