
വണ്ണം കുറയ്ക്കുന്നതിന് സ്മൂത്തികൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ആരോഗ്യകരമായ ചേരുവകൾ എന്നിവ ചേർത്താണ് സ്മൂത്തികൾ നിർമ്മിക്കുന്നത്. ഉയർന്ന നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയങ്ങളാണിവ. രാവിലെ സ്മൂത്തികൾ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഊർജ്ജ നില വർദ്ധിപ്പിക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സ്മൂത്തികൾ കഴിക്കാം. പക്ഷേ നിങ്ങൾ ശരിയായ ചേരുവകൾ തിരഞ്ഞെടുക്കുകയും അളവ് ശ്രദ്ധിക്കുകയും വേണമെന്ന് പോഷകാഹാര വിദഗ്ധ രക്ഷിത മെഹ്‌റ പറയുന്നു. പതിവായി സ്മൂത്തി കഴിക്കുന്നവർക്ക് ശരീരഭാരം കുറയാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ഹെൽത്ത് പ്രൊമോഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തികളെ കുറിച്ചാണ് ഇനി പറയുന്നത്.
ഗ്രീൻ സ്മൂത്തി
വേണ്ട ചേരുവകൾ
വെള്ളരിക്ക 1 കപ്പ് ( ചെറുതായി അരിഞ്ഞത്)
പാലക്ക് ചീര 1 കപ്പ് ( ചെറുതായി അരിഞ്ഞത്)
അവാക്കാഡോ 1 കപ്പ് ( ചെറുതായി അരിഞ്ഞത്)
നാരങ്ങ നീര് 1/2 സ്പൂൺ
പുതിന ഇല 6 എണ്ണം
കരിക്കിൻ വെള്ളം 1 കപ്പ്
മത്തങ്ങ വിത്ത് 1 സ്പൂൺ
ഉപ്പ് ഒരു നുള്ള്
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുകളും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഗ്രീൻ സ്മൂത്തി തയ്യാർ.
വെള്ളരിക്കയിൽ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ സഹായിക്കും. വയറു നിറയാൻ സഹായിക്കുന്നതിലൂടെയും ജലാംശം വർദ്ധിപ്പിക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പുതിനയില ദഹനത്തെ സഹായിക്കുന്നതിലൂടെയും വിശപ്പ് കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam