
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിൽ അകറ്റുന്നതിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക.
ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി ഉള്ളതിനാൽ നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക മുടികൊഴിച്ചിൽ തടയുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക., ഇത് മുടിയിഴകൾക്ക് തിളക്കവും മൃദുത്വവും തിളക്കവും നൽകുന്നു.
നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ഉള്ളതിനാൽ, നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക കൊണ്ടുള്ള ഹെയർ പാക്ക്...
ആദ്യം നെല്ലിക്ക പൊടിയും വെള്ളം മിക്സ് ചെയ്ത് അതിലേക്ക് അൽപം തുളസിയില നീര് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് തലയിൽ പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. തണുത്ത വെള്ളത്തിൽ തല കഴുകുക തുടർന്ന് മിതമായ പ്രകൃതിദത്ത ക്ലെൻസർ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും.
50 വയസ് കഴിഞ്ഞോ ? ഇതാ ചില സ്കിൻ കെയർ ടിപ്സ്