പ്രകൃതിദത്ത പായ്ക്ക് പതിവായി ഉപയോ​ഗിക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം മഞ്ഞൾ, ചെറുപയർ, ചന്ദനം, തെെര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ഇത് പാലിലോ വെള്ളത്തിലോ നന്നായി കലർത്തി മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനുട്ട് ഇട്ട ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

പ്രായം കൂടുന്നതിനുസരിച്ച് മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. 50 വയസ് കഴിഞ്ഞവർ ചർമ്മസംരക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മസംരക്ഷണ ദിനചര്യയിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം... 

ഒന്ന്...

ചർമ്മത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന എണ്ണകൾ, മലിനീകരണം, ബാക്ടീരിയകൾ എന്നിവ പോലെ ചർമ്മത്തിൽ നിന്ന് അഴുക്ക് നീക്കം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വരണ്ട ചർമ്മമുണ്ടെങ്കിൽ മൈൽഡ് ക്ലെൻസറുകളോ ക്രീം അധിഷ്ഠിത ക്ലെൻസറോ ഉപയോഗിക്കുന്നതാണ് അഭികാമ്യം. മുഖത്ത് സോപ്പ് ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.

രണ്ട്...

പ്രകൃതിദത്ത പായ്ക്ക് പതിവായി ഉപയോ​ഗിക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം മഞ്ഞൾ, ചെറുപയർ, ചന്ദനം, തെെര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ഇത് പാലിലോ വെള്ളത്തിലോ നന്നായി കലർത്തി മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനുട്ട് ഇട്ട ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

മൂന്ന്...

ക്ലെൻസർ ഉപയോഗിച്ച് കഴുകിയ ശേഷം ചർമ്മത്തിന്റെ പിഎച്ച് വീണ്ടെടുക്കാൻ ടോണർ ഉപയോ​ഗിക്കാം. ആൽക്കഹോൾ ഇല്ലാത്ത ടോണർ ഉപയോഗിക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് ടോണറായി റോസ് വാട്ടർ ഉപയോഗിക്കാം.

നാല്...

എപ്പോഴും സൺസ്‌ക്രീൻ പുരട്ടുക. ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്തുന്നതിൽ സ്ൺസ്ക്രീൻ സഹായകമാണ്. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തെ നശിപ്പിക്കുകയും കൊളാജൻ വിഘടിപ്പിക്കുകയും ചർമ്മത്തിൽ അസാധാരണതകൾ ഉണ്ടാക്കുകയും ചെയ്യുന്നതിലൂടെ വാർദ്ധക്യത്തിന് കാരണമാകും. സൂര്യാഘാതം കുറയ്ക്കാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും മൂന്ന് മാസത്തിനുള്ളിൽ ചുളിവുകൾ മാറ്റാനും SPF 30 അല്ലെങ്കിൽ SPF 50 പോലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.

Read more ശ്രദ്ധിക്കൂ, വെളുത്തുള്ളി അമിതമായാൽ പ്രശ്നമാണ്, കാരണം

Asianet News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Asianet News Live | #Asianetnews