മുടി തഴച്ച് വളരാൻ നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

Published : Feb 06, 2026, 03:42 PM IST
Amla

Synopsis

2-3 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും മുടിയിലും 15 മിനുട്ട് നേരം പുരട്ടുക. ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ടാനിസ് എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടി തഴച്ച് വളരാൻ സഹായിക്കും. ഇത് വേരുകളെ ശക്തിപ്പെടുത്താനും താരൻ കുറയ്ക്കാനും, മുടിയ്ക്ക് തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിൽ ഇത് വലിയ പങ്കുവഹിക്കുന്നു. ഇത് തലയോട്ടിയെ ആഴത്തിൽ പോഷിപ്പിക്കുകയും താരൻ, പൊട്ടൽ എന്നിവ കുറയ്ക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി നെല്ലിക്ക ഉപയോ​ഗിക്കേണ്ട വിധത്തെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

2-3 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും മുടിയിലും 15 മിനുട്ട് നേരം പുരട്ടുക. ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.

രണ്ട്

മുടി കട്ടിയുള്ളതാക്കാൻ സഹായിക്കുന്ന മറ്റൊരു പാക്കിനെ കുറിച്ചാണ് ഇനി പറയുന്നത്. രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അൽപം വെള്ളവും ചേർത്ത് യോജിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

മൂന്ന്

2 ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, 1 ടേബിൾ സ്പൂൺ ഉലുവ‌ പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 8 ലക്ഷണങ്ങളെ അവഗണിക്കരുത്, അനീമിയ ആകാം
ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്ന എട്ട് ഭക്ഷണങ്ങൾ