അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ പതിവായി ഈ ജ്യൂസ് കുടിച്ചോളൂ

Published : Apr 29, 2026, 02:38 PM IST
Gas and acidity relief for desk job workers

Synopsis

നെല്ലിക്ക ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമാണ്. രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ചൂടുള്ള കാലാവസ്ഥയിൽ അധിക ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാനും കുടലിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വാത്സ്യ പറയുന്നു.

അസിഡിറ്റി മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കുന്നതിന് മികച്ചതാണ് നെല്ലിക്ക. ഔഷധസസ്യമായ നെല്ലിക്ക ജ്യൂസിൽ നിന്ന് വേർതിരിച്ചെടുത്ത MYSAGAM1 ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നുവെന്ന് ഫുഡ് ബയോസയൻസ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തില്‌ പറയുന്നു. അതായത്, വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ വേനൽക്കാലത്തെ അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കും.

വേനൽക്കാലത്ത് നിർജ്ജലീകരണവും അമിതമായ വിയർപ്പും ആമാശയത്തിലെ ആസിഡ് സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. വെറും വയറ്റിൽ കഴിക്കുന്ന നെല്ലിക്ക ജ്യൂസ് ദഹനത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, സ്വാഭാവികമായും അസിഡിറ്റി കുറയ്ക്കുമെന്ന് നോയിഡയിലെ കൈലാഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എംഡി (ഇന്റേണൽ മെഡിസിൻ) ഡോ. സരോജ് ദുബെ പറഞ്ഞു.

വേനൽക്കാലത്ത് ജലാംശം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യപരമായ ഗുണങ്ങൾ നേടുന്നതിനുമായി ആളുകൾ സാധാരണയായി പാക്കറ്റ് നെല്ലിക്ക ജ്യൂസ് കഴിക്കാറുണ്ട്. പാക്കറ്റ് ജ്യൂസിൽ കൃത്രിമ രുചികൾ, അഡിറ്റീവുകൾ, പഞ്ചസാര, പച്ച നിറത്തിലുള്ള സിന്തറ്റിക് ഭക്ഷണ നിറങ്ങൾ എന്നിവ ചേർത്ത് പച്ച നിറം നൽകുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ‌പാക്കറ്റ് ജ്യൂസുകൾ വാങ്ങുമ്പോൾ ലേബൽ വായിച്ച് പ്രകൃതിദത്ത ചേരുവകള്‌‍ ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. നെല്ലിക്കയിലെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

നെല്ലിക്ക ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമാണ്. രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ചൂടുള്ള കാലാവസ്ഥയിൽ അധിക ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാനും കുടലിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വാത്സ്യ പറയുന്നു.

നെല്ലിക്ക ജ്യൂസ് അസിഡിറ്റി നീണ്ടുനിൽക്കാൻ കാരണമാകുന്ന അധിക ആസിഡ് അടിഞ്ഞുകൂടുന്നത് തടയുന്നു. ആസിഡുകൾ അടിഞ്ഞു കൂടുകയും അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ സ്വാഭാവികമായി ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസവും ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
കരൾ തകരാറിലാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ