നിങ്ങൾക്ക് എപ്പോഴും തുടര്‍ച്ചയായി ക്ഷീണം തോന്നാറുണ്ടോ ? സാധാരണയില്‍ കവിഞ്ഞുള്ള ക്ഷീണം ശ്രദ്ധിക്കേണ്ട ഒന്നാണ്. ‌എപ്പോഴും ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. നല്ല ഉറക്കം കിട്ടാതെ വന്നാല്‍ അമിതക്ഷീണം ചിലർക്ക് അനുഭവപ്പെടാം.

ക്ഷീണം ബാധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില പ്രധാന വിറ്റാമിനുകളുടെ കുറവ് മൂലമാണ് അമിതക്ഷീണം ഉണ്ടാകുന്നതെന്ന് പോഷകാഹാര വിദഗ്ധ അൻഷിക ശ്രീവാസ്തവ പറയുന്നു. ശരീരത്തിന് വിറ്റാമിനുകൾ ആവശ്യമാണ്, കാരണം അവ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഊർജ്ജമായി മാറ്റുന്നുവെന്ന് അൻഷിക പറയുന്നു.

ശരീരത്തിൽ പ്രധാനമായി നാല് വിറ്റാമിനുകളുടെ കുറവ് കാരണമാണ് എപ്പോഴും ക്ഷീണം ഉണ്ടാകുന്നതെന്ന് അവർ പറയുന്നു. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, വിറ്റാമിൻ സി, വിറ്റാമിൻ എ ഈ നാല് വിറ്റാമിനുകളുടെ കുറവ് മൂലമാണ് ക്ഷീണം ഉണ്ടാവുക എന്ന് അൻഷിക പറഞ്ഞു. 

 

 

'വിറ്റാമിന്‍ ബി 12'  മനുഷ്യ ശരീരത്തിന് അവിഭാജ്യ ഘടകമാണ്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിറുത്താനും വിറ്റാമിന് ബി അത്യാവശ്യമാണ്. വിറ്റാമിന്‍ ബി 12 ന്റെ കുറവ് അനീമിയയ്ക്ക് കാരണമാകുന്നു. ദീര്‍ഘകാലം കുറഞ്ഞ് നില്‍ക്കുന്ന ബി 12 ന്റെ അളവ് വിഷാദരോഗം, മറവി രോഗം എന്നിവയ്ക്കും കാരണമാകുന്നു. വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ പാല്‍, മുട്ട, മത്സ്യം, ചീസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് 'വിറ്റാമിൻ ഡി'. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. അതായത്, നമ്മള്‍ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചിട്ടും കാര്യമില്ല, വിറ്റാമിന്‍ ഡി ഇല്ലെങ്കില്‍ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അത് തന്നെയാണ് പ്രാധാന്യവും. വിറ്റാമിൻ ഡി കിട്ടാൻ ദിവസവും കുറച്ച് സമയം വെയിൽ കൊള്ളുന്നത് ഏറെ നല്ലതാണ്.

 

 

 'വിറ്റാമിൻ സി'  പ്രതിരോധശേഷിക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാന പോഷകമാണ്. ശരീരത്തിലെ കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഇത് കാരണമാകുമെന്നതിനാലാണിത്. നിങ്ങളുടെ ശരീരത്തിന് ദശലക്ഷക്കണക്കിന് സെല്ലുകളുണ്ട്, ആരോഗ്യകരമായ ശരീരമാണ് ദിവസേന ആരോഗ്യകരമായ കോശങ്ങൾ സൃഷ്ടിക്കുന്നത്. കോശങ്ങൾ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ നിയന്ത്രിക്കുന്നു, അതിനായി വിറ്റാമിൻ സി സഹായിക്കുന്നു. പേശികൾ ബലപ്പെടുത്തുന്നതിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ എ. 

നല്ല ആരോഗ്യം ലഭിക്കാന്‍ 'വിറ്റാമിന്‍ എ'  ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ഇത് ഗര്‍ഭിണികളെ സംബന്ധിച്ച് കൂടുതല്‍ പ്രധാനപ്പെട്ട കാര്യമാണ്.  കാരറ്റ്, ഉരുളക്കിഴങ്ങ്, ഇലക്കറികൾ, മത്തങ്ങ എന്നിവയിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു.

ആര്‍ത്തവ വേദനയകറ്റാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ