പ്രമേഹമുള്ളവർ പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

By Web TeamFirst Published May 25, 2019, 2:28 PM IST
Highlights

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ വ്യക്തമാക്കുന്നത്. മുട്ട കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

പ്രമേഹമുള്ളവർക്ക് മുട്ട കഴിക്കാമോ. പലർക്കും ഇതിനെ പറ്റി സംശയമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

രാവിലെ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതെന്ന് ഗവേഷകനായ ജോനാഥന്‍ ലിറ്റില്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതാണ് ഈ മുട്ട കഴിക്കുന്നത്‌ വഴി ലഭിക്കുന്ന ഗുണമെന്നും അദ്ദേഹം പറയുന്നു. 
 

click me!