ഓഫീസിലെ മെഷീൻ കോഫി പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Published : Mar 23, 2025, 04:19 PM ISTUpdated : Mar 23, 2025, 04:23 PM IST
ഓഫീസിലെ മെഷീൻ കോഫി പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Synopsis

മെഷീൻ കോഫി പതിവായി കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് ഇടയാക്കുമെന്ന് സ്വീഡനിൽ നിന്നുള്ള ഒരു പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. 

ഇന്ന് മിക്ക ഓഫീസുകളിലും മെഷീൻ കോഫി ഉപയോ​ഗിക്കുന്നുണ്ട്. ജോലിക്കിടെ ചെറിയൊരു കപ്പ് കാപ്പി കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. ഒരു ദിവസം അഞ്ചും ആറും കോഫി കുടിക്കുന്നുവരുമുണ്ട്. എങ്കിൽ ഈ ശീലം നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്.

മെഷീൻ കോഫി പതിവായി കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് ഇടയാക്കുമെന്ന് സ്വീഡനിൽ നിന്നുള്ള ഒരു പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. ഇത് കാലക്രമേണ ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ജോലിസ്ഥലത്തെ മെഷീൻ കോഫിയിൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ ഗണ്യമായി കൂടുതലാണെന്നാണ് ഉപ്സാല സർവകലാശാലയിലെയും ചാൽമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെയും ഗവേഷകർ കണ്ടെത്തി. കാപ്പിയിൽ കൊളസ്ട്രോളിൻറെ അളവു വർധിപ്പിക്കുന്ന ഡൈറ്റർപീനുകളായ കഫെസ്റ്റോൾ, കഹ്വിയോൾ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

ലോഹ ഫിൽട്ടറുകളിലൂടെ ചൂടുവെള്ളം വിടുന്ന ഏറ്റവും സാധാരണമായ ഓഫീസ് കോഫി മേക്കറായ ബ്രൂയിങ് മെഷീനുകൾ ഇവയിലാണ് ഏറ്റവും ഉയർന്ന ഡൈറ്റർപീൻ അളവ് ഉണ്ടായിരുന്നത്. മറ്റൊന്നാണ് ലിക്വിഡ്-മോഡൽ മെഷീനുകൾ. ഇവയിൽ ബ്രൂയിങ് മെഷീനുകൾ അപേക്ഷിച്ച് ഡൈറ്റർപീൻ അളവ് കുറവാണ്. ഫിൽട്ടർ ചെയ്ത കാപ്പിയിലേക്ക് മാറുന്നത് കൊളസ്ട്രോൾ സാധ്യത ഗണ്യമായി കുറയ്ക്കുെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

എണ്ണ പുരണ്ട പ്ലാസ്റ്റിക് പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്ലഡ് ഷുഗർ അളവ് കൂടുതലാണെന്നതിന്റെ 6 ലക്ഷണങ്ങൾ ഇതാണ്
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ