എപ്പോഴും ക്ഷീണമാണോ? ആവശ്യത്തിന് ഉറങ്ങിയിട്ടും മാറാത്ത ക്ഷീണത്തിന് പിന്നിലെ കാരണം ഇതാണ്; അറിയേണ്ടത്

Published : Jun 19, 2026, 04:19 PM IST
tiredness

Synopsis

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ രാത്രി മുഴുവൻ നമ്മുടെ ഉപബോധമനസ്സിനെ അസ്വസ്ഥമാക്കുകയും ആഴത്തിലുള്ള ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

നമ്മൾ ജീവിക്കുന്നത് മാനസികമായി ഒട്ടും വിശ്രമമില്ലാത്ത ഒരു കാലഘട്ടത്തിലാണ്. ഫോൺ നോട്ടിഫിക്കേഷനുകളും ജോലിയുടെ സമ്മർദ്ദങ്ങളും കാരണം നമ്മുടെ മനസ്സിന് ഒരിക്കലും പൂർണ്ണമായി വിശ്രമിക്കാൻ സാധിക്കാറില്ല. എത്രയൊക്കെ നന്നായി ഉറങ്ങിയിട്ടും പലർക്കും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്. ഇത് ഉറക്കമില്ലായ്മ കൊണ്ട് മാത്രം സംഭവിക്കുന്നത. മറിച്ച് മാനസിക വിശ്രമത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. നന്നായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുക

ശരീരം വിശ്രമിക്കുമ്പോഴും മനസ്സ് ചിന്തകളിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ രാത്രി മുഴുവൻ നമ്മുടെ ഉപബോധമനസ്സിനെ അസ്വസ്ഥമാക്കുകയും ആഴത്തിലുള്ള ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

2. ചെറിയ കാര്യങ്ങൾ പോലും വലിയ ഭാരമായി തോന്നുക

മനസ് അമിതഭാരത്താൽ നിറയുമ്പോൾ സാധാരണ ചെയ്യുന്ന ലളിതമായ കാര്യങ്ങൾ പോലും വലിയ ബുദ്ധിമുട്ടായി തോന്നും. പെട്ടെന്ന് ദേഷ്യം വരിക, അക്ഷമ പ്രകടിപ്പിക്കുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് നിങ്ങളുടെ മടിയോ ബലഹീനതയോ അല്ല, മറിച്ച് നിങ്ങളുടെ വൈകാരിക ശേഷി കുറയുന്നതിന്റെ സൂചനയാണ്.

3. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക

തുടർച്ചയായ ഫോൺ ഉപയോഗവും ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നതും മസ്തിഷ്കത്തെ അമിതമായി തളർത്തുന്നു. സാധാരണ കാര്യങ്ങളിൽ പോലും ശ്രദ്ധക്കുറവ്, മറവി, ചിന്തകളിൽ വ്യക്തതയില്ലായ്മ എന്നിവ അനുഭവപ്പെടാൻ കാരണമാകും. തലച്ചോറിനും വിശ്രമം ആവശ്യമാണ്. മെഡിറ്റേഷൻ, ഡീപ്പ് ബ്രീത്തിങ്, ഡയറി എഴുതുക, ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് മാറിനിൽക്കുക എന്നിവയാണ് ഇതിന്റെ പരിഹാരങ്ങൾ.

4. മാനസിക സമ്മർദ്ദം ശരീരത്തെ ബാധിക്കുക

മാനസികമായ തളർച്ച വെറും ചിന്തകളിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ശാരീരിക ലക്ഷണങ്ങളായി പുറത്തുവരും. കഠിനമായ തലവേദന, പേശിവലിവ്, ദഹനപ്രശ്നങ്ങൾ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. സമ്മർദ്ദം നീണ്ടുനിൽക്കുമ്പോൾ നമ്മുടെ നാഡീവ്യൂഹം എപ്പോഴും ഒരു അപകടാവസ്ഥയിലാണെന്ന രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങും.

5. സന്തോഷം അനുഭവിക്കാൻ കഴിയാതെ വരിക

മാനസിക ക്ഷീണത്തിന്റെ ഏറ്റവും നിശബ്ദമായ ലക്ഷണമാണിത്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുമെങ്കിലും, ഒന്നിലും ഒരു സന്തോഷമോ താല്പര്യമോ തോന്നില്ല. സുഹൃത്തുക്കളിൽ നിന്നോ, കുടുംബത്തിൽ നിന്നോ, ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നോ പോലും മനസ്സ് പതുക്കെ ഉൾവലിയാൻ തുടങ്ങും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇതാ ആറ് വഴികൾ
മഴക്കാലത്തെ ചർമ്മസംരക്ഷണം: എണ്ണമയം, മുഖക്കുരു, ഫംഗസ് ബാധകൾ എന്നിവ തടയാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്