മഴക്കാലത്തെ ചർമ്മസംരക്ഷണം: എണ്ണമയം, മുഖക്കുരു, ഫംഗസ് ബാധകൾ എന്നിവ തടയാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

Published : Jun 19, 2026, 03:28 PM IST
skin care

Synopsis

അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, അമിതമായി വിയർക്കൽ, ചർമ്മത്തിലെ സുഷിരങ്ങൾ അടയുക എന്നിവ കാരണം ഈ സമയത്ത് ഫംഗസ്-ബാക്ടീരിയൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വേനൽച്ചൂടിന് ആശ്വാസമേകി മഴക്കാലം എത്തുമ്പോൾ തണുപ്പിനൊപ്പം നമ്മുടെ ചർമ്മത്തിന് ചില വെല്ലുവിളികളും ഉണ്ടാകാറുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, അമിതമായി വിയർക്കൽ, ചർമ്മത്തിലെ സുഷിരങ്ങൾ അടയുക എന്നിവ കാരണം ഈ സമയത്ത് ഫംഗസ്-ബാക്ടീരിയൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുഖക്കുരുവും ചർമ്മത്തിലെ അലർജികളും ഇല്ലാതാക്കി മഴക്കാലത്തും ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1. അമിതമായി മുഖം കഴുകരുത്

അമിതമായി മുഖം കഴുകുന്നത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ പാളിയെ നശിപ്പിക്കുകയും, ഇത് ചർമ്മത്തിൽ കൂടുതൽ എണ്ണമയം ഉത്പാദിപ്പിക്കാൻ കാരണമാകുകയും ചെയ്യും. ദിവസത്തിൽ രണ്ടുതവണ മാത്രം വീര്യം കുറഞ്ഞ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

2. മോയ്സ്ചറൈസർ ഒഴിവാക്കരുത്

ചർമ്മത്തിലെ എണ്ണമയവും ജലാംശവും രണ്ടാണ്. ചർമ്മത്തിന് ഒട്ടൽ അനുഭവപ്പെടുന്നത് കൊണ്ട് പലരും മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നിർത്താറുണ്ട്. ഇത് ചർമ്മം കൂടുതൽ വരണ്ടതാക്കാനും അലർജികൾ ഉണ്ടാകാനും കാരണമാകും.

3. സൺസ്‌ക്രീൻ നിർബന്ധമാണ്

മഴക്കാലമാണെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മത്തിൽ കരിവാളിപ്പും, പ്രായക്കൂടുതൽ തോന്നിക്കുന്ന ചുളിവുകളും ഉണ്ടാക്കും. അതിനാൽ മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കാൻ മടിക്കരുത്.

4. മുഖക്കുരു ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക

ഉയർന്ന ഈർപ്പം കാരണം വിയർപ്പും എണ്ണമയവും കൂടുമ്പോൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾ വേഗത്തിൽ വളരുന്നു. മുഖക്കുരു ഉള്ളവർ സ്വയം പരീക്ഷണങ്ങൾ നടത്തുകയോ വീട്ടുവൈദ്യങ്ങൾ അമിതമായി ഉപയോഗിക്കുകയോ ചെയ്യുന്നത് വീക്കം കൂട്ടാനും മുഖത്ത് കറുത്ത പാടുകൾ വരാനും കാരണമാകും.

5. ഫംഗസ്, ബാക്ടീരിയൽ അണുബാധകൾ

മഴക്കാലത്തെ നനഞ്ഞ അന്തരീക്ഷം ഫംഗസ് ബാധകൾക്ക് അനുകൂലമാണ്. പ്രത്യേകിച്ച് വിയർപ്പ് കെട്ടിനിൽക്കുന്ന ശരീരഭാഗങ്ങളിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കാം

പുറമെ പുരട്ടുന്ന ക്രീമുകൾ മാത്രം പോരാ, നല്ലൊരു ജീവിതശൈലിയിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ അകമേ നിന്നുള്ള ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Sickle Cell Day 2026 : എന്താണ് സിക്കിൾ സെൽ രോഗം? പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
വൃക്കയിൽ കല്ല് വരാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്