ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് നേട്ടം; 250 മിനിമലി  ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി 

Published : Jan 06, 2023, 02:22 PM IST
ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് നേട്ടം; 250 മിനിമലി  ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി 

Synopsis

നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് പ്രത്യേക കാര്‍ഡിയാക് സര്‍ജറി പാക്കേജുകളും പ്രഖ്യാപിച്ചു.

നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് ബൈപ്പാസ് ഉള്‍പ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. 

250 മിനിമലി ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്ക്‌ പകരമായി ഹൃദയം തുറക്കാതെ നെഞ്ചിന്റെ ഭിത്തിയിലൂടെ ചെറിയ മുറിവുണ്ടാക്കി ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന  സാങ്കേതികതയെയാണ് മിനിമലി ഇൻവേസീവ് കാർഡിയാക് സർജറികൾ എന്ന് പറയുന്നത്.

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് പി നായരുടെ  നേതൃത്വത്തിൽ സുഷുമ്നാ നാഡികള്‍, ഹൃദയധമനികള്‍, കാലുകളിലെ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്ന അക്യൂട്ട് ലിംബ് ഇസ്‌കീമിയ എന്നിവ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന കേന്ദ്രമാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.

കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി നൂതനസംവിധാനങ്ങളും പീഡിയാട്രിക്-കാര്‍ഡിയോളജി, പീഡിയാട്രിക്-കാര്‍ഡിയാക് സര്‍ജറി എന്നീ മേഖലകളില്‍ മികച്ച പരിചയസമ്പന്നരായ പീഡിയാട്രിക്ക് കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സേവനവും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ലഭ്യമാണ്. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉന്നത നിലവാരത്തിലുള്ള  നിയോ നേറ്റൽ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (NICU) പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (PICU) എന്നീ ഐസിയുകളും 24 മണിക്കൂറും സജ്ജമാണ്.

ആധുനിക പരിശോധനാ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആസ്റ്റര്‍ മെഡ്സിറ്റി സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ചികിത്സയ്ക്കുള്ള ആശുപത്രികളില്‍ ഒന്നാണ്.

കേരള തമിഴ്‌നാട് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, കാര്‍ഡിയോ വാസ്‌കുലാര്‍  തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് പി നായര്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സാജന്‍ കോശി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് +91 80754 22773, +918111998171

PREV
Read more Articles on
click me!

Recommended Stories

ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും
വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്