തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട 14 കാര്യങ്ങള്‍...

Published : Jul 11, 2023, 11:03 AM IST
തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട 14 കാര്യങ്ങള്‍...

Synopsis

അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്​ഥ, മലിനീകരണം എന്നിവയും കാരണമാകാം. 

ഒരു അലര്‍ജി രോഗമാണ് ആസ്ത്മ. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്​ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ​ 

ആസ്ത്മയുടെ ലക്ഷണങ്ങള്‍... 

ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. 

തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ക്ക് ഈ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്.  ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല എന്നും വിദഗ്ധര്‍ പറയുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

1. അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക. 

2. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. 

3. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 

4. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. 

5. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.

6. പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.

7. പൊടിപടലങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. മാസ്ക് ധരിക്കുക.

8. പെർഫ്യൂമുകൾ, ചന്ദനത്തിരി, കൊതുകുതിരി,  ടാൽക്കം പൗഡർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.

9. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം.

10. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

11. തണുപ്പുള്ള  കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക.

12. മഴ നനയാതിരിക്കാനും ശരീരത്തില്‍ അധികം തണുപ്പേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക.

13. വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കുക.

14. അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ കൂട്ടിയേക്കാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കാനും ശ്രദ്ധിക്കുക. 

Also Read: തണുപ്പുകാലത്ത് തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാട്ടുവഴികൾ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ