
ഇന്ന് കുട്ടികളിൽ ആസ്തമ വർധിച്ച് വരുന്നതായാണ് കാണാനാകുന്നത്. കഴിഞ്ഞ് 30 വർഷങ്ങൾക്കിടയിൽ ഏകദേശം മൂന്നിരട്ടിയോളം കുട്ടികളുടെയിൽ ആസ്തമ നിരക്ക് കൂടിയതായി കാണുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പൾമിനറി മെഡിസിൻ വിഭാഗം റിട്ടേർഡ് മേധാവിയും ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജി പ്രസിഡന്റുമായ ഡോ. എ കെ അബ്ദുൾ ഖാദർ പറയുന്നു.
കുട്ടികളിൽ ആസ്തമ ഉണ്ടാകുവാനുള്ള പ്രധാന കാരണം പരിസര മലിനീകരണമാണ്. കുട്ടികളെ വൃത്തിയുള്ള സാഹച്ചര്യത്തിൽ വളർത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്കാണ് ആസ്തമ കൂടുതലായി കണ്ട് വരുന്നത്. മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാതെയിരിക്കുക, കൂടുതൽ കെയർ കൊടുക്കുക അങ്ങനെയുള്ള കുട്ടികൾക്കാണ് ആസ്തമ കൂടുതലായി കണ്ട് വരുന്നത്.
കുട്ടികളെ ഫാൻ വൃത്തിയാക്കുമ്പോഴും ബെഡ് ഷീറ്റ് മാറ്റുമ്പോഴുമൊക്കെ മാറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. എ കെ അബ്ദുൾ ഖാദർ പറയുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണാം....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam