ഇന്ന് ലോക ലഹരിവിരുദ്ധ ദിനം; അറിയാം ഈ ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

Published : Jun 26, 2023, 10:56 AM IST
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം; അറിയാം ഈ ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

Synopsis

ഐക്യരാഷ്ട്രസഭയില്‍ 1987ല്‍ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 

ഇന്ന് ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസം. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം വ്യക്തിയെയും സമൂഹത്തെയും എത്രമാത്രം ബാധിക്കപ്പെടുമെന്ന് ഏവരെയും ബോധ്യപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളാണ് ഇന്നേ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളോ മറ്റ് സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളോ എല്ലാം നടത്തുക. 

ഐക്യരാഷ്ട്രസഭയില്‍ 1987ല്‍ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 

വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍, റാലികള്‍, പോസ്റ്ററുകള്‍ പങ്കുവയ്ക്കല്‍, സന്ദേശങ്ങള്‍ കൈമാറല്‍ എന്നിങ്ങനെ ഈ ദിവസത്തിന്‍റെ പ്രാധാന്യം പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് ഓരോ സംഘടനകളും ശ്രമിക്കുന്നത്. 

ചരിത്രം...

ചൈനയിലെ ഗ്വാങ്ഡങില്‍ കറുപ്പ് നിരോധിക്കുന്നതിന് വേണ്ടി രാഷ്ട്രീയനേതാവായിരുന്ന ലിൻ സെക്സു നടത്തിയ പോരാട്ടത്തിനുള്ള ആദരം എന്ന നിലയിലാണ് ലഹരി വിരുദ്ധ ദിനം തീരുമാനിക്കപ്പെട്ടത്. നേരത്തേ സൂചിപ്പിച്ചത് പോലെ 1987, ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ വര്‍ഷത്തിലൊരു ദിവസം ലഹരിവിരുദ്ധ ദിനമായി ആചരിക്കണമെന്ന പ്രമേയം പാസാക്കിയത്. 

പ്രാധാന്യം...

ലഹരിവിരുദ്ധ ദിനത്തിന് എല്ലാക്കാലവും പ്രാധാന്യമുണ്ടായിട്ടുണ്ട്. കാരണം അതത് കാലങ്ങളില്‍ ഓരോ ലഹരിയും ട്രെൻഡില്‍ വരാറുണ്ട്. പ്രത്യേകിച്ച് യുവതലമുറയെ ആണ് ലഹരി ഏറെയും കടന്നുപിടിക്കാറ്. ഇപ്പോഴാകട്ടെ കൗമാരക്കാരിലോ കുട്ടികളിലോ ഉള്ള കെമിക്കല്‍ ലഹരി ഉപയോഗത്തെ കുറിച്ച് വ്യാപകമായ ആശങ്കയാണ് നിലനില്‍ക്കുന്നത്. 

ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും ലഹരി വിരുദ്ധ ദിന പരിപാടികള്‍ക്ക് വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. കുട്ടികളെ ലഹരിയുടെ ഇരുണ്ട ലോകത്ത് നിന്ന് തിരികെ കൊണ്ടുവരാനും, അവിടേക്കുള്ള അവരുടെ യാത്രയെ തടയുന്നതിനും നല്ലൊരു ഭാവിയിലേക്ക് അവരെ പറ‍ഞ്ഞുവിടുന്നതിനുമെല്ലാം ഈ ദിനം സഹായകമായി വരട്ടെ എന്ന പ്രതീക്ഷയാണ് നിലവില്‍ ഉയരുന്നത്. 

Also Read:- കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ 'വഴി തെറ്റുന്നതിന്' പിന്നിലെ വലിയൊരു കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

PREV
click me!

Recommended Stories

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ