ഇല്ലാത്തത് കാണുക, കേള്‍ക്കുക; അറിയാം സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍...

Published : Jun 26, 2023, 03:10 PM IST
ഇല്ലാത്തത് കാണുക, കേള്‍ക്കുക; അറിയാം സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍...

Synopsis

നൂറ് പേരില്‍ ഒരാള്‍ക്ക് എന്ന തോതിലെങ്കിലും ലോകത്ത് സ്കിസോഫ്രീനിയ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതുതന്നെ പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടി സാധ്യതയാണത്രേ. ഈ രോഗം പാരമ്പര്യമായി പിടിപെടാം. എന്നാല്‍ എല്ലാ കേസുകളിലും അങ്ങനെ ആകണമെന്നില്ല. 

മാനസികാരോഗ്യത്തെ കുറിച്ച് മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി ചര്‍ച്ചകളുയരുന്നൊരു കാലമാണിത്. അതിനാല്‍ തന്നെ സ്കിസോഫ്രീനിയ രോഗത്തെ കുറിച്ച് ഇന്ന് ഒരുപാട് പേര്‍ക്കറിയാം. വളരെ ഗൗരവമുള്ളൊരു മാനസികാരോഗ്യപ്രശ്നമാണ് സ്കിസോഫ്രീനിയ. 

നൂറ് പേരില്‍ ഒരാള്‍ക്ക് എന്ന തോതിലെങ്കിലും ലോകത്ത് സ്കിസോഫ്രീനിയ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതുതന്നെ പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടി സാധ്യതയാണത്രേ. ഈ രോഗം പാരമ്പര്യമായി പിടിപെടാം. എന്നാല്‍ എല്ലാ കേസുകളിലും അങ്ങനെ ആകണമെന്നില്ല. 

എന്താണ് സ്കിസോഫ്രീനിയ?

ഗ്രീക്കില്‍ നിന്നാണ് സ്കിസോഫ്രീനിയ എന്ന വാക്ക് വന്നിട്ടുള്ളത്. 'മനസിനെ വിഘടിക്കുന്ന' എന്നൊക്കെയാണ് ഇതിന് അര്‍ത്ഥം വരുന്നത്. നമ്മുടെ ചിന്തകളും പ്രായോഗികതലവും (നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍) തമ്മിലുള്ള വ്യത്യാസം- അല്ലെങ്കില്‍ ദൂരത്തെയാണ് പ്രധാനമായും ഇത് സൂചിപ്പിക്കുന്നത്. അതായത് സ്കിസോഫ്രീനിക് ആയ വ്യക്തിക്ക് യഥാര്‍ത്ഥ ലോകത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു സാങ്കല്‍പിക ലോകമുണ്ടായിരിക്കും. അധികവും ഈ സാങ്കല്‍പിക ലോകത്ത് തന്നെയായിരിക്കും വ്യക്തി ജീവിക്കുന്നത്. ഇത് അമിതമായി അവനവനിലേക്ക് തന്നെ ഒതുങ്ങിപ്പോകുന്നതിന് കാരണമാകും.

രോഗലക്ഷണങ്ങള്‍...

സ്വയം സംസാരിക്കുന്നത്, അല്ലെങ്കില്‍ സാങ്കല്‍പികമായി ഉണ്ടാക്കിയ കഥാപാത്രവുമായി സംസാരിക്കുന്നത്- ഇടപെടുന്നത് എല്ലാം സ്കീസോഫ്രീനിയയുടെ ഒരു പ്രധാന ലക്ഷണമാണ്. 'ഹാലൂസിനേഷൻ', 'ഡെലൂഷൻ' എന്നൊക്കെയാണ് ഈ അവസ്ഥകളെ വിശേഷിപ്പിക്കുക. ഇല്ലാത്തത് കാണുക, കേള്‍ക്കുക എല്ലാം ഇതിലുള്‍പ്പെടുന്നു. 

ഇവയ്ക്ക് പുറമെ എല്ലായ്പോഴും സംശയം, മറ്റുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന തോന്നല്‍, വൈകാരികാവസ്ഥകളെ നിയന്ത്രിക്കാൻ സാധിക്കാതിരിക്കല്‍, പെരുമാറ്റ പ്രശ്നങ്ങള്‍, എപ്പോഴും വ്യത്യസ്തമായ ഒരുപാട് ചിന്തകള്‍, സ്വയം നല്ലതുപോലെ നോക്കാത്ത- ശ്രദ്ധിക്കാത്ത അവസ്ഥ, ഉള്‍വലിയല്‍, ഓര്‍മ്മക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും സ്കിസോഫ്രീനിയയില്‍ കാണാം. 

സ്കിസോഫ്രീനിയ രോഗികള്‍ അക്രമകാരികളും എപ്പോള്‍ വേണമെങ്കിലും 'വയലന്‍റ് ' ആകാവുന്നവരുമാണെന്ന് പൊതുവെ ധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. തങ്ങളെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇവര്‍ 'വയലന്‍റ്' ആവുകയുള്ളൂ. അപ്പോള്‍ പോലും മറ്റുള്ളവരെ ഉപദ്രവിക്കണമെന്നോ അപകടപ്പെടുത്തണമെന്നോ ഇല്ല. 

ചികിത്സ...

എന്തായാലും ഫലപ്രദമായ ചികിത്സ ഇന്ന് സ്കിസോഫ്രീനിയയ്ക്ക് ഉണ്ട്. മരുന്ന് തന്നെയാണ് പ്രധാനമായും നല്‍കുന്നത്. രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ വൈകാതെ തന്നെ ചികിത്സയിലേക്ക് കടക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകളൊഴിവാക്കാൻ സഹായിക്കും. 

എന്നാല്‍  ചികിത്സ ചിട്ടയായി കൊണ്ടുപോകാനും അതിനുള്ള സാമ്പത്തികവും, മാനസികമായ പിന്തുണയും നല്‍കാനും കൂടെ നില്‍ക്കാൻ ആരുമില്ലാത്ത അവസ്ഥകള്‍ പലപ്പോഴും സ്കിസോഫ്രീനിക് ആയവരെ വലിയ പ്രതിസന്ധിയിലെത്തിക്കാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടുപോരുന്നവരും, വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെടുന്നവരും ഏറെയാണ്. 

Also Read:- തമാശ ആസ്വദിക്കാനും ചിരിക്കാനുമുള്ള കഴിവുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ള ഗുണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!