മുടിയുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Aug 13, 2021, 10:58 PM IST
Highlights

ആരോഗ്യമുള്ളതും സുന്ദരവുമായ മുടിയ്ക്ക് പ്രധാനപ്പെട്ടതാണ് പോഷകാഹാരമെന്ന് ആയുർവേദ വിദഗ്ധ ഡോ. നിതിക കോഹ്ലി പറയുന്നു. ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും മുടിയുടെ ആരോ​ഗ്യത്തിന് പ്രധാനമാണെന്ന് അവർ പറയുന്നു. 

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പലരിലും പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിയുന്നത്. തൈറോയ്‌ഡ് സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ, മാനസികപിരിമുറുക്കം, പിസിഒഎസ്, താരൻ, ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പലതും മുടികൊഴിച്ചിലിന് കാരണമായേക്കാം.

ആരോഗ്യമുള്ളതും സുന്ദരവുമായ മുടിയ്ക്ക് പ്രധാനപ്പെട്ടതാണ് പോഷകാഹാരമെന്ന് ആയുർവേദ വിദഗ്ധ ഡോ. നിതിക കോഹ്ലി പറയുന്നു. ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും മുടിയുടെ ആരോ​ഗ്യത്തിന് പ്രധാനമാണെന്ന് അവർ പറയുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം....

നെല്ലിക്ക...

വിറ്റാമിൻ സിയുടെ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന നെല്ലിക്ക ജ്യൂസ് കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. ഇത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

കറിവേപ്പില...

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യാനും തലയോട്ടിയിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

 മധുരക്കിഴങ്ങ്...

വിറ്റാമിൻ എ യുടെയും ബീറ്റാ കരോട്ടിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.

മുളപ്പിച്ച പയറുവർ​ഗങ്ങൾ...

മുളപ്പിച്ച പയറുവർ​ഗങ്ങളിൽ ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും പയറുവർ​ഗങ്ങൾ പ്രധാനപ്പെട്ടതാണ്.

മൂന്ന് കൂട്ടുകൾ, മൂന്ന് മിനിറ്റ്; തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം...
 

click me!