
സ്ഥിരമായുള്ള വായ്‌നാറ്റം പലപ്പോഴും ഒരു ചെറിയ ദന്ത പ്രശ്‌നമായി തള്ളിക്കളയാറുണ്ട്. എന്നാല്‍ വായ്‌നാറ്റം ഹൃദ്രോഗത്തിന്റെ ഒരു മുന്നറിയിപ്പ് ലക്ഷണമായിരിക്കാം എന്നാണ് കാർഡിയോളജിസ്റ്റായ ഡോ. പ്രദീപ് ജംനാദാസ് മുന്നറിയിപ്പ് നൽകുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടാം എന്നും അദ്ദേഹം പറയുന്നു.
വായയുടെ ശുചിത്വം, വിട്ടുമാറാത്ത സൈനസ് അണുബാധകൾ, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ഗവേഷണത്തില്‍ പറയുന്നു. ദന്ത സംരക്ഷണത്തിലെ പോരായ്മ വായിൽ ദോഷകരമായ ബാക്ടീരിയകൾ പെരുകാൻ കാരണമാകുന്നു, ഇത് ഹൃദയത്തെയും ബാധിക്കാം. കൂടാതെ, വിട്ടുമാറാത്ത സൈനസൈറ്റിസ്, പ്രത്യേകിച്ച് ഫംഗസ് അണുബാധകൾ, കൊറോണറി ആർട്ടറി രോഗ സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഡോ. പ്രദീപ് ജംനാദാസിന്‍റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദ്രോഗ സാധ്യതയെ ഭക്ഷണക്രമവും വ്യായാമവും മാത്രമല്ല സ്വാധീനിക്കുന്നത്. ഡോ. ജംനാദാസിന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ വായിലെയും മൂക്കിലെയും സൂക്ഷ്മജീവികൾ ഹൃദയാരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. വായയുടെ മോശം ശുചിത്വം ദോഷകരമായ ബാക്ടീരിയകൾ വളരാൻ അനുവദിക്കുകയും, ഇത് വീക്കം ഉണ്ടാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. വായ്നാറ്റം ദന്ത പ്രശ്നങ്ങൾ മാത്രമല്ല, കൊറോണറി ആർട്ടറി രോഗം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അപകടസാധ്യതകളെയും സൂചിപ്പിക്കാം.വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ച് ഹൃദയത്തെ ബാധിക്കുന്ന വീക്കം ഉണ്ടാക്കുമെന്ന് ഡോ. ജംനാദാസ് വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam