വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം കുടിച്ചോളൂ, ആർത്തവ ദിവസങ്ങളിലെ വേദന കുറയ്ക്കും

Published : Jan 23, 2026, 03:32 PM IST
Periods Stains

Synopsis

പോഷകാഹാര വിദഗ്ധയായ ശ്വേത ഷാ അടുത്തിടെ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഇതിനെ കുറിച്ച് പറയുന്നു.  

ആർത്തവ ദിവസങ്ങളിൽ വയറ് വേദന മാത്രമല്ല മറ്റ് അസ്വസ്ഥകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. മലബന്ധം, വയറു വീർക്കൽ എന്നിവ മിക്ക സ്ത്രീകളും പതിവാണ്. പിരീഡ്സ് ദിവസങ്ങളിലെ വേദന കുറയ്ക്കാൻ പെയിൻ കില്ലറുകളാണ് പലരും കഴിക്കാറുള്ളത്. എന്നാൽ ഇനി മുതൽ വീട്ടിലുള്ള ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ വേദനയും മറ്റ് അസ്വസ്ഥയും കുറയ്ക്കാനാകും.

പോഷകാഹാര വിദഗ്ധയായ ശ്വേത ഷാ അടുത്തിടെ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഇതിനെ കുറിച്ച് പറയുന്നു. ബാർലിയും ഇഞ്ചിയും ഉപയോഗിച്ചുള്ള പാനീയം ദഹനത്തെ പിന്തുണയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ കുറയ്ക്കാൻ സഹായിക്കുന്നു.

ബാർലിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറയ്ക്കാനും ആരോഗ്യകരമായ മലവിസർജ്ജനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ബാർലി വെള്ളത്തിലെ ആന്റിഓക്‌സിഡന്റുകൾ വയറുവേദനയും ഓക്കാനവും ഒഴിവാക്കാൻ സഹായിക്കും. പീരിഡസ് ദിവസങ്ങളിൽ ബാർലിയും ഇഞ്ചിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവ ദിവസങ്ങളിലെ പ്രയാസങ്ങൾ അകറ്റാൻ സഹായിക്കുന്നു.

ഇഞ്ചി ഉൾപ്പെടുത്തുന്നത് ആർത്തവ വേദന ഫലപ്രദമായി കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. എൻഡോമെട്രിയോസിസ് പോലുള്ള പെൽവിക് ഡിസോർഡേഴ്സ് മൂലമല്ലാത്ത ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്ലാസിബോയെ അപേക്ഷിച്ച് ഇഞ്ചി വെള്ളം കഴിക്കുന്നതിലൂടെ കൂടുതൽ വേദന ആശ്വാസം ലഭിച്ചതായി മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കുടലിന്റെ അടിഭാഗത്തുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനാൽ ഇഞ്ചി മലബന്ധത്തിന് സഹായിക്കുന്നു. മലബന്ധത്തോടൊപ്പം ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങളായ വയറു വീർക്കൽ, ഓക്കാനം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിറ്റാമിൻ b12-ന്റെ അഭാവം; അവഗണിക്കാൻ പാടില്ലാത്ത 6 ലക്ഷണങ്ങൾ
തൈറോയ്ഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ