മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

By Web TeamFirst Published Aug 5, 2021, 9:26 PM IST
Highlights

രണ്ട് ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ്, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. ചർമ്മസംരക്ഷണത്തിന് ആവശ്യമായ ചില പ്രധാനപ്പെട്ട പോഷകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ ബീറ്റ്‌റൂട്ട് അത്യുത്തമമാണ്. ചർമ്മസംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം...

ഒന്ന്...

രണ്ട് ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ്, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.

രണ്ട്...

ഒന്നോ രണ്ടോ ബീറ്റ്‌റൂട്ട് കഷ്ണം വേവിച്ചതിനു ശേഷം, ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകള്‍ എന്നിവ ധാരാളമായി ബീറ്ററൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.

മൂന്ന്...

തേനും പാലും ബീറ്റ്‌റൂട്ട് ജ്യൂസില്‍ മിക്‌സ് ചെയ്യുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ കുറയ്ക്കുകയും പ്രകൃതിദത്തമായ തിളക്കം നല്‍കുകയും ചെയ്യും. 

നാല്...

രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചുണ്ടുകളില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കില്‍ ചുണ്ടുകള്‍ക്ക് നിറം കിട്ടാൻ സഹായിക്കും. 

click me!