മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Jul 29, 2023, 01:37 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും മങ്ങിയ നിറം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവാക്കാം. ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല, രക്തം ശുദ്ധീകരിക്കാനും ബീറ്റ്‌റൂട്ട് ഗുണകരമാണ്. ബീറ്റ്റൂട്ട് മുഖക്കുരു പാടുകൾ, ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.  

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ചുളിവുകൾ, കറുത്ത പാടുകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായകമാണ്. വിറ്റാമിൻ സിയുടെ സമൃദ്ധമായ ഉള്ളടക്കം ചർമ്മത്തിന് തിളക്കം നൽകുന്ന ഒരു മികച്ച ഏജന്റ് കൂടിയാണ്.

ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും മങ്ങിയ നിറം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവാക്കാം. ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല, രക്തം ശുദ്ധീകരിക്കാനും ബീറ്റ്‌റൂട്ട് ഗുണകരമാണ്. ബീറ്റ്റൂട്ട് മുഖക്കുരു പാടുകൾ, ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

ബീറ്റ്റൂട്ട് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിലെ അധിക എണ്ണകൾ കുറയ്ക്കാനും മുഖക്കുരു, പൊട്ടൽ എന്നിവ തടയാനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ ബീറ്റാലൈൻസ് എന്ന പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് വീക്കം തടയുന്ന ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതായത് മുഖക്കുരുവിന് ചുറ്റുമുള്ള ചൊറിച്ചിലും വീക്കവും ശമിപ്പിക്കാൻ ബീറ്റ്‌റൂട്ടിന് കഴിയും.

ബീറ്റ്റൂട്ടിലെ വിറ്റാമിൻ സി മെലാനിൻ രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഇരുണ്ടതും നിറവ്യത്യാസം ഉള്ളതുമായ ചുണ്ടുകൾക്ക് നല്ലതാണ്. ബീറ്റ്‌റൂട്ടിലെ വിറ്റാമിൻ സി വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. 

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഈ രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

രണ്ട് ടേബിൾ സ്പൂൺ ബീറ്റ്‌റൂട്ട് ജ്യൂസ്, ഒരു ടേബിൽ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് ഫേസ് പാക്കായി ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമത്തിന്റെ സൗന്ദര്യം നിലനിർത്താനും സഹായിക്കും.

രണ്ട്...

ഒരു ബീറ്റ്‌റൂട്ട് വേവിച്ചതിനു ശേഷം അത് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകൾ എന്നിവ ധാരാളമായി ബീറ്ററൂട്ടിൽ അടങ്ങിയിട്ടുണ്ട്. 

മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാൻ ഇതാ ചില വഴികൾ

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ