വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു, 10 വയസുകാരിയെ അലട്ടുന്ന അപൂർവ രോ​ഗാവസ്ഥ

Published : Jul 11, 2023, 05:12 PM ISTUpdated : Jul 11, 2023, 05:55 PM IST
വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു, 10 വയസുകാരിയെ അലട്ടുന്ന അപൂർവ രോ​ഗാവസ്ഥ

Synopsis

അടുത്തിടെയാണ് ബെല്ലയ്ക്ക് വലത് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. ബെല്ലയ്ക്ക് ഇപ്പോൾ ചെറിയ ജോലികൾ പോലും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നും രക്ഷിതാക്കൾ പറയുന്നു. ‌‌മാതാപിതാക്കൾ ആലിംഗനം ചെയ്യുമ്പോൾ പോലും ബെല്ലയുടെ ശരീരത്തിന് സഹിക്കാനാകാത്ത വേദനയാണുള്ളത്. 

' കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം' (Complex regional pain syndrome) എന്ന രോ​ഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ഒരു അപൂർവ ന്യൂറോളജിക്കൽ ഡിസോർഡർ ആണിത്. ഏറ്റവും വേദനാജനകമായ അവസ്ഥകളിൽ ഒന്നാണ്. മെൽബണിലെ ബെല്ല മാസി എന്ന 10 വയസുകാരിയെയാണ് ഈ അപൂർവ രോ​ഗം ബാധിച്ചിരിക്കുന്നത്.

വലതുകാലിൽ ഉണ്ടായിരുന്ന കുമിളയിൽ അണുബാധ ഉണ്ടായതാണ് തുടക്കം. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിആര്പിഎസ് അഥവാ കോംപ്ലെക്‌സ് റീജിയനൽ പെയിൻ സിൻഡ്രം എന്ന അവസ്ഥയാണെന്ന് സ്ഥിരീകരിച്ചത്. ഏറ്റവും വേദനാജനകമായ രോ​ഗാവസ്ഥയാണ് ഇതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

അടുത്തിടെയാണ് ബെല്ലയ്ക്ക് വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. ബെല്ലയ്ക്ക് ഇപ്പോൾ ചെറിയ ജോലികൾ പോലും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നും രക്ഷിതാക്കൾ പറയുന്നു. ‌‌മാതാപിതാക്കൾ ആലിംഗനം ചെയ്യുമ്പോൾ പോലും ബെല്ലയുടെ ശരീരത്തിന് സഹിക്കാനാകാത്ത വേദനയാണുള്ളത്. 

ആ രോ​ഗം ബെല്ലയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും അസഹനീയമായ വേദനയോട് മല്ലിടുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. വേദന കുറയുന്നതിന് ബെല്ലയ്ക്ക് ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നൽകി. എന്നാൽ കാര്യമായ മാറ്റം വന്നില്ല. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ബെല്ലയും അമ്മയും യുഎസിലെ സ്‌പെറോ ക്ലിനിക്കിൽ നിന്ന് ചികിത്സ നേടുന്നതിനായി ‌പോയിരുന്നു. എന്നാൽ ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാൽ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ GoFundMe കാമ്പെയ്‌നും സംഘടിപ്പിച്ചു.

എന്താണ് 'കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം'? (complex regional pain syndrome)

'കോംപ്ലക്‌സ് റീജിയണൽ പെയിൻ സിൻഡ്രോം' (സിആർപിഎസ്) എന്നത് കെെയ്ക്കോ കാലിനോ പരിക്കേറ്റതിനെ തുടർന്ന് നീണ്ടുനിൽക്കുന്ന വേദനയും വീക്കവുമാണ്. പരിക്ക്, ശസ്ത്രക്രിയ, സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയ്ക്ക് ശേഷമാണ് സാധാരണയായി ഉണ്ടാകുന്നത്. ചർമത്തിന്റെ നിറവ്യത്യാസം, വീക്കം തുടങ്ങിയവയെലാം
ഈ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്. 

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ