ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Jul 11, 2023, 04:18 PM ISTUpdated : Jul 11, 2023, 04:22 PM IST
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

മത്സ്യവും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രം പിന്തുടരുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ നട്സുകൾ സഹായകമാണ്. പ്രോട്ടീൻ, നാരുകൾ, അപൂരിത കൊഴുപ്പുകൾ, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പന്നമാണ് നട്സ്. ധാരാളംആരോഗ്യ ഗുണങ്ങളുമായി നട്‌സ് ബന്ധപ്പെട്ടിരിക്കുന്നു.   

അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. സമുദ്രവിഭവങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് ഹൃദയാഘാതം സാധ്യത കുറയ്ക്കുന്നു. ധാന്യങ്ങളോ പഴങ്ങളോ അടങ്ങിയ ഭക്ഷണക്രമം മിതമായ അളവിൽ കഴിക്കുന്നത് ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം. 

2019-ൽ ഏകദേശം 18 ദശലക്ഷം ആളുകൾ ഹൃദയ സംബന്ധമായ രോ​ഗം മൂലം മരിച്ചിട്ടുള്ളതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള മരണങ്ങളുടെ 32 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഇതിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് മരിച്ചത്. ​ഗവേഷകർ ഒന്നിലധികം പഠനങ്ങളിൽ നിന്ന് 80 രാജ്യങ്ങളിലെ 245,000 ആളുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ഫലങ്ങൾ ജൂലൈ 6-ന് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചു. 

മത്സ്യവും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രം പിന്തുടരുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ നട്സുകൾ സഹായകമാണ്. പ്രോട്ടീൻ, നാരുകൾ, അപൂരിത കൊഴുപ്പുകൾ, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പന്നമാണ് നട്സ്. ധാരാളംആരോഗ്യ ഗുണങ്ങളുമായി നട്‌സ് ബന്ധപ്പെട്ടിരിക്കുന്നു. 

എൽഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന "നല്ല" കൊഴുപ്പുകൾക്കൊപ്പം, മിക്ക പരിപ്പുകളിലും ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു നട്സ് പിസ്ത. പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയ പിസ്തയിൽ കാലറി വളരെ കുറവാണ്. വൈറ്റമിൻ ബി6 ഉൾപ്പെടെ നിരവധി പോഷകങ്ങൾ പിസ്തയിലുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തിക്കും ഒപ്പം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.

Read more ജാതിക്ക സൂപ്പറാണ് ; അറിയാം ആരോഗ്യ ഗുണങ്ങള്‍

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ