വാഴപ്പിണ്ടി ഈ രോഗത്തിന് പരിഹാരമാണ്...

By Web TeamFirst Published Apr 24, 2019, 4:31 PM IST
Highlights

നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി.

വൃക്കയിലെ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഈ വേദനയെ നിങ്ങൾക്ക്​ മറികടക്കാനാകും. വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം.  

നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. 

അതുപോലെ തന്നെ വെള്ളം ധാരാളം കുടിക്കുക, കാൽസ്യം  അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെ രോഗം പരിഹരിക്കാം. പഞ്ചസാരയുടെ ഉപ​യോഗം വൃക്കയിൽ കല്ല്​ രൂപപ്പെടാൻ കാരണമാകും. വൃക്കയിൽ കല്ലുള്ളവർ പഞ്ചസാരയും മധുരമുള്ള ഭക്ഷണപദാർഥങ്ങളും ഒഴിവാക്കുക. ഇറച്ചി, മുട്ട പോലുള്ള ഭക്ഷണങ്ങൾ മൂത്രത്തിൽ യൂറിക്​ ആസിഡിന്‍റെ അളവ്​ അനിയന്ത്രിതമാക്കും. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങളും കാൽസ്യം വഴിയുള്ള വൃക്കയിലെ കല്ലിനുള്ള സാധ്യത വർധിപ്പിക്കും. 

click me!