ചർമ്മ സംരക്ഷണത്തിന് 'ഗ്രീൻ ടീ' ബെസ്റ്റാണ്; ഉപയോ​ഗിക്കേണ്ട വിധം...

By Web TeamFirst Published May 23, 2020, 3:10 PM IST
Highlights

ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാനും വരണ്ട ചർമ്മം അകറ്റാനും ​ഗ്രീൻ ടീ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം...

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഗ്രീൻ ടീ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫെനോളുകൾ ബാക്ടീരികളെ ഇല്ലാതാക്കുന്നു. 

ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാനും വരണ്ട ചർമ്മം അകറ്റാനും ​ഗ്രീൻ ടീ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം...

ഒന്ന്...

ഗ്രീൻ ടീ കുടിച്ചശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല. ഇതിലേക്ക് അൽപം തേൻ ചേർത്തു മുഖത്തിടാം. പത്ത് മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാൽ മുഖം സുന്ദരമാകും. മുഖത്തെ ചുളിവുകൾ മാറാൻ ഇത് മികച്ചൊരു പാക്കാണ്. 

രണ്ട്...

ചൂടുള്ള വെള്ളത്തിൽ ടീ ബാഗിട്ട് ചൂടാക്കി മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യാം.

 

മൂന്ന്...

 വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്ക് ടീ ബാഗ് ഇടുക. ഇത് ഉപയോഗിച്ച് അഞ്ച് മിനിറ്റ് ആവി കൊള്ളുന്നത് മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിന് സഹായിക്കും. 

നാല്...

 ഒരു ടേബിൾ സ്‌പൂൺ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ തേനും ചേർത്ത് 30 മിനിറ്റ് മുഖത്തിട്ടാൽ കുരുക്കളും മുഖത്തെ പാടുകളും അകറ്റാം.  

അഞ്ച്...

 കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ഗ്രീൻ ടീയിൽ കോട്ടൺ ബോൾ മുക്കി കണ്ണിന് മുകളിൽ വച്ചാൽ മതി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. 

ഗ്രീന്‍ ടീ കുടിച്ചാൽ തടി കുറയുമോ; പുതിയ പഠനം പറയുന്നത്...


 

click me!