- Home
- Life
- Health
- ദിവസവും ഈ നട്സ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനം
ദിവസവും ഈ നട്സ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനം
ദിവസവും നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും സഹായിച്ചേക്കാമെന്ന് പഠനം.

നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
ദിവസവും നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും സഹായിച്ചേക്കാമെന്ന് പഠനം.
ഒരു പിടി നിലക്കടല എന്നത് വെറുമൊരു ലഘുഭക്ഷണം മാത്രമല്ല
ദിവസവും നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും സഹായിച്ചേക്കാമെന്ന് പഠനം. ഒരു പിടി നിലക്കടല എന്നത് വെറുമൊരു ലഘുഭക്ഷണം മാത്രമല്ല. ഉപ്പ് ചേർക്കാത്തതും തൊലിയോടെ വറുത്തതുമായ നിലക്കടല ദിവസവും കഴിക്കുന്നത്, പ്രായമായവരിൽ, പ്രത്യേകിച്ച് ഓർമ്മശക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണത്തെ ഗുണപരമായി സ്വാധീനിച്ചേക്കാമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.
തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി അവർ കണ്ടെത്തി.
നെതർലൻഡ്സിലെ മാസ്ട്രിക്റ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. 16 ആഴ്ചകളിലായി പതിവായി നിലക്കടല കഴിക്കുന്നത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തി. ഇതിലൂടെ, തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി അവർ കണ്ടെത്തി.
60-നും 75-നും ഇടയിൽ പ്രായമുള്ളരിലാണ് പഠനം നടത്തിയത്.
60-നും 75-നും ഇടയിൽ പ്രായമുള്ളരിലാണ് പഠനം നടത്തിയത്. ഇവർ 16 ആഴ്ചകളോളം, ദിവസവും 60 ഗ്രാം വീതം തൊലിയോട് കൂടിയതും ഉപ്പ് ചേർക്കാത്തതുമായ നിലക്കടല കഴിച്ചു. പതിവായി നിലക്കടല കഴിക്കുന്നത്, ഓർമ്മശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങൾ ഇൻസുലിനോട് പ്രതികരിക്കുന്ന രീതിയെ സ്വാധീനിച്ചേക്കാം എന്ന് പഠനഫലങ്ങൾ സൂചിപ്പിക്കുന്നു.
മിതമായി നിലക്കടല ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
പ്രായമായവരിൽ ദിവസവും നിലക്കടല കഴിക്കുന്നത്, തലച്ചോറിലെ ഓർമ്മശക്തിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തി. ഉപ്പ് ചേർക്കാത്തതും തൊലിയോടെ വറുത്തതുമായ നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ചിന്താശേഷിയുമായി ബന്ധപ്പെട്ട ഗുണങ്ങൾ നൽകാൻ കാരണമായേക്കാം എന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുതായി മാസ്ട്രിക്റ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ന്യൂട്രിഷൻ ആൻഡ് മൂവ്മെന്റ് സയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പീറ്റർ ജോറിസ് പറഞ്ഞു.
വിറ്റാമിൻ B6, ഫോളേറ്റ്, തുടങ്ങിയവ ഓർമ്മശക്തി നിലനിർത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു
ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനത്തിന് സഹായകമായേക്കാവുന്ന പല പോഷകങ്ങളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ജൈവപ്രവർത്തന ശേഷിയുള്ള സസ്യ സംയുക്തങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിവിധ പോഷകങ്ങൾ തലച്ചോറിന് ലഭിക്കുന്ന ഗുണങ്ങൾക്ക് കാരണമായേക്കാം
നിലക്കടലയിൽ അടങ്ങിയിരിക്കുന്ന അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ വിവിധ പോഷകങ്ങൾ തലച്ചോറിന് ലഭിക്കുന്ന ഗുണങ്ങൾക്ക് കാരണമായേക്കാം. ഇവയിൽ 'എൽ-ആർജിനൈൻ' (L-arginine) ധാരാളമായി അടങ്ങിയിട്ടുണ്ട്. പഠനശേഷിയെയും ഓർമ്മശക്തിയെയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന 'നൈട്രിക് ഓക്സൈഡ്' ഉൽപ്പാദിപ്പിക്കപ്പെടുന്നതിന് എൽ-ആർജിനൈൻ ഒരു പ്രധാന ഘടകമായി പ്രവർത്തിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam













