Latest Videos

അറിയാം പുളിയുടെ അതിശയിപ്പിക്കുന്ന ചില ​ഗുണങ്ങൾ

By Web TeamFirst Published Apr 10, 2024, 2:35 PM IST
Highlights

പുളി വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആൽഫ-അമൈലേസ് എന്ന എൻസൈമും പുളിയിൽ അടങ്ങിയിട്ടുണ്ട്. 

കറികളിൽ ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് പുളി. ആന്റിഓക്‌സിഡന്റുകളും മഗ്നീഷ്യവും പുളിയിൽ അടങ്ങിയിരിക്കുന്നു. പുളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും പുളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ, പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന എൻസൈമായ അമൈലേസിനെ തടഞ്ഞുകൊണ്ട് വിശപ്പ് കുറയ്ക്കുന്നു. പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങൾ പെപ്റ്റിക് അൾസർ തടയുന്നതിന് സഹായിക്കുന്നു.

പുളി വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആൽഫ-അമൈലേസ് എന്ന എൻസൈമും പുളിയിൽ അടങ്ങിയിട്ടുണ്ട്.

പോളിഫെനോൾസ്, ബയോഫ്‌ളേവനോയ്ഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയ പുളി ശരീരത്തിലെ വീക്കം തടയുന്നതിൽ ശക്തമായി പ്രവർത്തിക്കുന്നു. പുളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ എൽഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോൾ കുറയ്ക്കുക ചെയ്യുന്നു. ഇതിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും പുളി വെള്ളം കുടിക്കുന്നത് ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പ്രതിവിധി കൂടിയാണ് പുളി.  മലബന്ധം ലഘൂകരിക്കുകയും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഡയറ്ററി ഫൈബറും പ്രകൃതിദത്ത പോഷകങ്ങളും പുളിയിൽ അടങ്ങിയിരിക്കുന്നു. പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും മുറിവ് ഉണക്കുന്നതിനും പ്രധാനമാണ്. 

സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

 

click me!