Latest Videos

പ്രതിരോധശേഷി കൂട്ടും ; കഴിക്കൂ വിറ്റാമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Apr 10, 2024, 12:54 PM IST
Highlights

വിറ്റാമിൻ സി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് അണുബാധകളെ ചെറുക്കുന്നതിന് ആവശ്യമായ വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്നതിലൂടെയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ​ഗുണം ചെയ്യും. 
 

വിറ്റാമിൻ സിയെ അസ്കോർബിക് ആസിഡ് എന്ന് അറിയപ്പെടുന്നു. കോശങ്ങളെ സംരക്ഷിക്കാനും അവയെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള ചർമ്മം, രക്തക്കുഴലുകൾ, അസ്ഥികൾ,  എന്നിവ നിലനിർത്തുന്നതിനും വിറ്റാമിൻ സി പ്രധാനപങ്കാണ് വഹിക്കുന്നത്.

പല പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണിത്. ഓറഞ്ചും മറ്റ് സിട്രസ് ഭക്ഷണങ്ങളും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ സി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് അണുബാധകളെ ചെറുക്കുന്നതിന് ആവശ്യമായ വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്നതിലൂടെയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ​ഗുണം ചെയ്യും. 

വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് ആവശ്യമാണ്. ഇത് ചർമ്മത്തിൻ്റെ മൃദുത്വം സംരക്ഷിക്കുന്നതിന് കാരണമാകുന്നു. കൊളാജൻ രൂപീകരണം വർദ്ധിപ്പിച്ച് ചുളിവുകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ വാർദ്ധക്യത്തിൻ്റെ സൂചനകളെ ചെറുക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും.

വിറ്റാമിൻ സി സുഗമമാക്കുന്ന മതിയായ ആഗിരണം ഇരുമ്പിൻ്റെ അളവ് ഉറപ്പാക്കുകയും വിളർച്ച തടയുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മുറിവുകൾക്കോ ​​രോഗത്തിനോ ശേഷമുള്ള ശരീരത്തിൻ്റെ രോഗശാന്തി പ്രക്രിയയിൽ വിറ്റാമിൻ സി നിർണായക പങ്ക് വഹിക്കുന്നതായി ന്യൂട്രീഷനിസ്റ്റായ റിയ ഷ്രോഫ് എക്ലാസ് പറയുന്നു.

വിറ്റാമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ...

ഒന്ന്...

ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ പഴമാണ് കിവി. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കിവിപ്പഴം സഹായകമാണ്. രണ്ട് കിവികളിൽ 137 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

രണ്ട്...

പപ്പായയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് പപ്പായയിൽ 88 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

മൂന്ന്...

ഒന്നിലധികം അവശ്യ പോഷകങ്ങളുള്ള ഒരു രുചികരമായ പഴമാണ് പേരയ്ക്ക. ഒരു പേരക്കയിൽ ഏകദേശം 126 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

നാല്...

പൈനാപ്പിളിൽ ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ ബി 6, പൊട്ടാസ്യം, കോപ്പർ, തയാമിൻ എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

വിറ്റാമിൻ സി അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. പാകം ചെയ്ത അര കപ്പ് ബ്രോക്കോളിയിൽ വിറ്റാമിൻ സിയുടെ 50% വരെ അടങ്ങിയിരിക്കമെന്ന് പഠനങ്ങൾ പറയുന്നു.

സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

 

click me!