
പ്രസവം കഴിഞ്ഞ മിക്കവാറും അമ്മമാരുടെ പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകൾ. ഗർഭാവസ്ഥയുടെ നാളുകളിലൂടെ കടന്നു പോകുന്ന 90% ശതമാനം സ്ത്രീകളിലും സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില മാർഗങ്ങൾ...
ഒന്ന്...
സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നു തുടങ്ങി നിരവധി ഘടകങ്ങൾ കറ്റാർവാഴയിലുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണകരമാണ്.
രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിൾ സ്പൂൺ കോഫി പൗഡറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ കുറച്ച് സമയം പുരട്ടി മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
രണ്ട്...
സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അമിനോ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ പുരട്ടുന്നത് വഴി ചർമ്മത്തിന്റെ ഇലാസ്തികത കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മൃത കോശങ്ങളെ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
മൂന്ന്...
ബേക്കിംഗ് സോഡ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. അതേസമയം നാരങ്ങയിൽ ചർമ്മത്തിന് തിളക്കം നൽകുന്ന ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർന്ന മിശ്രിതം സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
ബാർലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam