മുഖത്തെ കരുവാളിപ്പ് മാറാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കാം

Published : Aug 06, 2023, 09:39 PM IST
മുഖത്തെ കരുവാളിപ്പ് മാറാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കാം

Synopsis

മുഖസൗന്ദര്യത്തിനായി വിവിധ ക്രീമുകളും ഫേസ് പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ ഇനി മുതൽ ചർമ്മത്തെ സംരക്ഷിക്കാം. 

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. മുഖസൗന്ദര്യത്തിനായി വിവിധ ക്രീമുകളും ഫേസ് പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ ഇനി മുതൽ ചർമ്മത്തെ സംരക്ഷിക്കാം. 

പണ്ടുകാലം മുതലേ ചർമ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മം മനോഹരമാക്കുന്നു. 

കടലമാവ് ഫേസ് പാക്ക് ഈ രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ചർമ്മം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.

രണ്ട്...

ഒരു സ്‌പൂൺ അരിപൊടി,​ ഒരു സ്‌പൂൺ കടലമാവ്,​ അൽപം തേൻ ആവശ്യത്തിന് തെെരും ചേർത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം മുഖം കഴുകി വ്യത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്...

മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂൺ വീതം ഓട്‌സ് പൊടിച്ചതും തൈരും ചേർത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും. 

Read more പിസ്ത കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍