Visceral Fat| 'വിസറൽ ഫാറ്റ്' കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം ഇതാണ്

By Web TeamFirst Published Nov 22, 2021, 5:33 PM IST
Highlights

ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് വിസറൽ കൊഴുപ്പ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് അക്കാദമി ഓഫ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് വക്താവായ റൊക്സാന എഹ്സാനി പറഞ്ഞു.

വയറിലെ കൊഴുപ്പ് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണിത്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്'. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് അക്കാദമി ഓഫ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് വക്താവായ റൊക്സാന എഹ്സാനി പറഞ്ഞു.

വിസറൽ കൊഴുപ്പ് ദൃശ്യമല്ലെങ്കിലും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. വിസറൽ കൊഴുപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ചില അർബുദങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള  സാധ്യത വർദ്ധിപ്പിക്കുന്നതായും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

 

 

വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് തൈര്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിസറൽ കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നേരമെങ്കിലും തെെര് കഴിക്കുന്നത് ശീലമാക്കണമെന്നും റൊക്സാന എഹ്സാനി പറഞ്ഞു.

ഒരു കപ്പ് തൈരിൽ 20-23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇത് അമിത ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

ഉയർന്ന പ്രോട്ടീൻ ഉപഭോഗം ബിഎംഐ, ചെറിയ അരക്കെട്ട് ചുറ്റളവ്,  എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷണം കണ്ടെത്തി. തൈരിൽ ആരോഗ്യകരമായ 'പ്രോബയോട്ടിക്സ്' എന്ന നല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് ദോഷകരമായ ബാക്ടീരിയകൾ പെരുകുന്നത് തടയുകയും ആരോഗ്യകരമായ ദഹനം സാധ്യമാക്കുകയും ചെയ്യും. 

കൊഴുപ്പില്ലാത്തതോ കൊഴുപ്പ് കുറഞ്ഞതോ ആയ തൈര് തിരഞ്ഞെടുക്കാനാണ് റൊക്സാന പറയുന്നത്. കാരണം,  പൂരിത കൊഴുപ്പ് അമിതമായി കഴിക്കുന്നത് വിസറൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു.

'വിസറൽ ഫാറ്റ് 'കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ...

1.പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക.
2. നന്നായി ഉറങ്ങുക. ഉറക്കക്കുറവ് അമിതമായി ഭക്ഷണം കഴിക്കുന്നതും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. പതിവായി വ്യായാമം ചെയ്യുക.
4. ധാരാളം വെള്ളം കുടിക്കുക.
5. മധുരമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക. 

ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നത് എന്ത് കൊണ്ട്?

click me!