
ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമാക്കുന്നതിന് സിങ്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തില്‍ സിങ്കിന്റെ ഉത്പാദനം കുറഞ്ഞാല്‍ കോശങ്ങളുടെ ഉത്പാദനത്തിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാര്യമായ മാറ്റം സംഭവിക്കാം.
ശരീരത്തില്‍ സിങ്ക് കുറയുമ്പോൾ ആരോഗ്യകരവും പുതിയതുമായ കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ശരീരഭാരം കൂടുന്നത്, സുഖപ്പെടുത്താനാവാത്ത മുറിവുകള്‍, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, മണം, രുചി എന്നിവ കുറയുന്നുത്, വിശപ്പ് കുറയുന്നത്, ചര്‍മ്മത്തില്‍ വ്രണം ഉണ്ടാവുന്നത് എന്നിവ സിങ്കിന്റെ കുറവ് മൂലം ഉണ്ടാകാവുന്ന ചില ലക്ഷണങ്ങളാണ്.
സ്ത്രീയ്ക്ക് ഓരോ ദിവസവും എട്ട് മില്ലിഗ്രാം സിങ്ക് ശരീരത്തിൽ എത്തേണ്ടതുണ്ടെന്നും പുരുഷന്മാർക്ക് ദിവസവും 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണെന്നും 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്' വ്യക്തമാക്കുന്നു. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാർക്കും യഥാക്രമം 11 മില്ലിഗ്രാമും 12 ല്ലിമിഗ്രാമും സിങ്ക് ശരീരത്തിൽ എത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ധാന്യങ്ങൾ...
ഭക്ഷണത്തിൽ ധാന്യങ്ങൾ ചേർക്കുന്നത് അനേകം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ധാന്യങ്ങളിൽ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഗോതമ്പ്, അരി, ഓട്സ് എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.
പാൽ ഉൽപന്നങ്ങൾ...
കാൽസ്യം മാത്രമല്ല, പാൽ ഉൽപന്നങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ചീസ്, പനീർ, പാൽ എന്നിവ ക്രമീകരിച്ചുള്ള ഭക്ഷണക്രമം ശീലമാക്കുക. പ്രോട്ടീൻ, വിറ്റാമിൻ ഡി, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവയും
പാൽ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്നു.
നട്സ്...
ദിവസവും ഒരു പിടി നട്സ് കഴിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. പിസ്ത, കശുവണ്ടി, വാൾനട്ട്, ബദാം എന്നിവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. നട്സ് ഓട്സിലോ തൈരിലോ ചേർത്ത് കഴിക്കാവുന്നതാണ്.
മത്തങ്ങക്കുരു....
മത്തങ്ങയുടെ കുരു കാഴ്ച്ചയിൽ ചെറുതാണെങ്കിലും ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകഗുണങ്ങൾ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു. മത്തങ്ങക്കുരുവിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ ഇവയുണ്ട്. ഇവ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു.
പച്ചക്കറികൾ...
പല പച്ചക്കറികളും സിങ്കിന്റെ സമ്പന്നമായ ഉറവിടമാണ്. ഉരുളക്കിഴങ്ങ്, പയർ, ബ്രൊക്കോളി, കൂൺ, വെളുത്തുള്ളി
ഇവയിൽ സിങ്കിന്റെ അളവ് കൂടുതലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam