ഗർഭനിരോധന ഗുളികകൾ സ്ഥിരമായി കഴിച്ചാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്നതിന് കാരണമാകാമെന്ന് പഠനം.രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരികയും സ്ട്രോക്കിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. ലയോള യൂണിവേഴ്സിറ്റിയിലെ സ്ട്രോക്ക് വിദഗ്ധരാണ് പഠനം നടത്തിയത്.
ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. സ്ഥിരമായി ഗർഭനിരോധന ഗുളികകൾ കഴിച്ചാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്നതിന് കാരണമാകാമെന്ന് പഠനം.
രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരികയും സ്ട്രോക്കിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. ഇത് മാത്രമല്ല, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.
ലയോള യൂണിവേഴ്സിറ്റിയിലെ സ്ട്രോക്ക് വിദഗ്ധരാണ് പഠനം നടത്തിയത്. രക്തസമ്മർദമുള്ളവർ, പുകവലിക്കുന്നവർ, മൈഗ്രേൻ ബാധിതർ എന്നിവർ ഗർഭനിരോധന ഗുളികകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതിനെക്കാൾ മറ്റ് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്ന് ഗവേഷകർ പറയുന്നു. മെഡ്ലിങ്ക് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഗർഭനിരോധന ഗുളികകൾ കഴിച്ചാൽ സ്തനാർബുദം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു.