സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത്...

Published : Jul 01, 2023, 09:38 PM IST
സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത്...

Synopsis

മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്. നീണ്ടുനിൽക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസർ . മൂത്രസഞ്ചിയിലെ ടിഷ്യൂകളിലെ ചില കോശങ്ങളുടെ വളര്‍ച്ചയാണിത്.  മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്. നീണ്ടുനിൽക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.

പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. എന്നാല്‍ സ്ത്രീകളിലും ബ്ലാഡര്‍ ക്യാന്‍സര്‍ വരാം. സ്ത്രീകളില്‍ കാണുന്ന മൂത്രാശയ അർബുദം ചിലപ്പോള്‍ വിചിത്രമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. അത്തരത്തില്‍ സ്ത്രീകളിലെ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. മൂത്രത്തില്‍ രക്തം കാണുന്നതാണ് ബ്ലാഡര്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. 

2. എപ്പോഴും  മൂത്രം പോവുക അഥവാ മൂത്രമൊഴിക്കാൻ തോന്നുന്നതാണ് സ്ത്രീകളില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. പലപ്പോഴും ഇത് മൂത്രത്തിലെ അണുബാധയായി തെറ്റിദ്ധരിക്കാറുണ്ട്. ഈ ലക്ഷണം തുടരുകയാണ് നിസാരമാക്കരുത്. 

3. മൂത്രം ഒഴിക്കുമ്പോഴുള്ള വേദനും ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

4. ചില സ്ത്രീകൾക്ക് മൂത്രസഞ്ചി നിറഞ്ഞില്ലെങ്കിലും പെട്ടെന്ന് മൂത്രമൊഴിക്കേണ്ടി വരാം. അതും  മൂത്രാശയ ക്യാൻസറിന്‍‌റെ ലക്ഷണമാകാം.

5. മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുന്നതും ശ്രദ്ധിക്കുക. 

6. മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ

7. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍

8. അടിവയറ്റിലും നടുവിലും വേദന, ശരീരവേദന തുടങ്ങിയവയും നിസാരമായി കാണരുത്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ