
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് തൈറോയ്ഡ് രോഗം ബാധിച്ചിരിക്കുന്നത്. കഴുത്തിന്‍റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം.തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയിഡിന്‍റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നതിനാൽ നമ്മുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അയഡിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ചീസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയ ചീസ് തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
തൈരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ അടങ്ങിയ ഇവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും.
മൂന്ന്...
പാല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 250 മില്ലി പാലില്‍ ഏകദേശം 150 മൈക്രോഗ്രാം അയഡിൻ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാല്‍ പാല്‍ പതിവായി കുടിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
ടൂണ പോലെയുള്ള കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
മുട്ടയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ ധാരാളം അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തൈറോയിഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആറ്...
ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രവിഭവങ്ങൾ അയഡിനാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി നല്‍കാവുന്ന എട്ട് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam