സ്തനാർബുദം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web TeamFirst Published Sep 17, 2020, 4:47 PM IST
Highlights

 ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ‌ വന്നിട്ടുള്ള മാറ്റങ്ങള്‍, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ സ്തനാർബുദത്തിന് പ്രധാന കാരണങ്ങളായേക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

സ്തനാർബുദം പിടിപെടുന്നവരുടെ എണ്ണം ​ദിനംപ്രതി വർ​ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ജീവിത ശൈലീരോഗങ്ങളുടെ പട്ടികയിൽ ആണ് സ്തനാർബുദത്തെ ഇന്ന് ഡോക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ‌ വന്നിട്ടുള്ള മാറ്റങ്ങള്‍, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ സ്തനാർബുദത്തിന് പ്രധാന കാരണങ്ങളായേക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിക്കുന്നത് വളരെ പ്രധാനമാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ മാറ്റാവുന്ന ഒരു രോ​ഗമാണ് ഇതെന്ന് വിദ​ഗ്ധർ പറയുന്നു. സ്തനാര്‍ബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്വയം പരിശോധന (ബ്രെസ്റ്റ് സെല്‍ഫ് എക്‌സാമിനേഷന്‍). 

സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ചാൽ വളരെ നേരത്തേതന്നെ സ്തനാർബുദം കണ്ടെത്താൻ സാധിക്കും. എല്ലാ മാസവും കഴിവതും ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തന പരിശോധന നടത്തേണ്ടത് പ്രധാനമാണ്.  

ലക്ഷണങ്ങൾ...

1. സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തില്‍ പുതിയതായി ഉണ്ടാവുന്ന തടിപ്പ്/മുഴ/വീക്കം എന്നിവ.
2. സ്തനങ്ങളിലെ കല്ലിപ്പ്
3. സ്തനങ്ങളിലെ വേദന
4.തൊലിപ്പുറത്തുള്ള നിറവ്യത്യാസം
5. മുലഞെട്ടില്‍ നിന്ന് സ്രവങ്ങള്‍/രക്തം എന്നിവ വരിക. 
6. മുലക്കണ്ണില്‍ ഉണ്ടാവുന്ന നിറം മാറ്റം.

സ്ത്രീകള്‍ അറിയാന്‍; സ്തനാര്‍ബുദത്തിന് കാരണമാകുന്ന 'ലൈറ്റ്'...
 

click me!