Health Benefits Of Drumstick : ഉദ്ധാരണക്കുറവ് പരിഹരിക്കാൻ മുരിങ്ങയ്ക്ക സഹായിക്കുമോ? പഠനം പറയുന്നു

Web Desk   | Asianet News
Published : May 04, 2022, 10:47 AM ISTUpdated : May 04, 2022, 11:06 AM IST
Health Benefits Of Drumstick :   ഉദ്ധാരണക്കുറവ് പരിഹരിക്കാൻ  മുരിങ്ങയ്ക്ക സഹായിക്കുമോ? പഠനം പറയുന്നു

Synopsis

സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. ഇത് ബീജസങ്കലന പ്രക്രിയ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ലിബിഡോ മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് (erectile dysfunction) ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. 

നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങയ്ക്ക (drumstick). പ്രോട്ടീൻ, ജീവകം എ,​ ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്‌ളേവിൻ, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുരിങ്ങയ്ക്ക.

മുരിങ്ങയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

മുരിങ്ങയ്ക്ക (drumsticks) ലൈംഗിക ആരോഗ്യം (Sexual health) വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് ബീജസങ്കലന പ്രക്രിയ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ലിബിഡോ (സെക്‌സ് ഡ്രൈവ് അല്ലെങ്കിൽ സെക്‌സിനോടുള്ള ആഗ്രഹം) മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് (erectile dysfunction) ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയ്ക്കയിൽ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. 

രണ്ട്...

രോഗപ്രതിരോധ പ്രവർത്തനത്തെയും കൊളാജൻ ഉൽപാദനത്തെയും പിന്തുണയ്ക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് പോഷകമായ വിറ്റാമിൻ സിയുടെ (vitamin c) മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇതിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ) വ്യക്തമാക്കി.

മൂന്ന്...

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് (blood sugar level) നിയന്ത്രിക്കാൻ മുരിങ്ങയ്ക്ക സഹായിക്കുന്നു. ഇത് പ്രമേഹസാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മെന്റ് മുരിങ്ങയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

നാല്...

അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്തും.

അഞ്ച്...

മുരിങ്ങയ്ക്കയിലെ മറ്റൊരു പ്രധാന പോഷകമാണ് നാരുകൾ. കൂടാതെ, നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ മറ്റ് ബി വിറ്റാമിനുകളും അവയിലുണ്ട്. നിങ്ങൾക്ക് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ അവ പ്രധാനമാണ്.

ആറ്...

മുരിങ്ങയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആൻറിബയോട്ടിക്കുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

Read more തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട; കാരണം ഇതാണ്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂക്ഷ്മ ലക്ഷണങ്ങള്‍