ക്യാന്‍സര്‍ രോഗത്തെ ചെറുക്കുന്നതിന് സഹായകമായ ഒരു ഭക്ഷണം കൂടിയാണിത്. ഹൃദയാരോഗ്യത്തിനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ലൈംഗിക താല്‍പര്യവും, ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കഴിക്കാവുന്ന ഒരു ഭക്ഷണവും കൂടിയാണ് തണ്ണിമത്തന്‍

വേനലെത്തുമ്പോള്‍ ഏറ്റവുമധികം 'ഡിമാന്‍ഡ്' ഉള്ള പഴമാണ് ( Summer Fruit ) തണ്ണിമത്തന്‍. 90 ശമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വേനലാകുമ്പോള്‍ തണ്ണിമത്തന് ഇത്രമാത്രം 'ഡിമാന്‍ഡ്'. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമാണ് തണ്ണിമത്തന്‍ (Benefits of Watermelon).

ഇതിനൊപ്പം തന്നെ ധാരാളം ആരോഗ്യഗുണങ്ങളും തണ്ണിമത്തനുണ്ട്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തെ അനുകൂലമാം വിധം സ്വാധീനിക്കാനും, പേശീവേദന കുറയ്ക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. 

കൂടാതെ ക്യാന്‍സര്‍ രോഗത്തെ ചെറുക്കുന്നതിന് സഹായകമായ ഒരു ഭക്ഷണം കൂടിയാണിത്. ഹൃദയാരോഗ്യത്തിനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ലൈംഗിക താല്‍പര്യവും, ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കഴിക്കാവുന്ന ഒരു ഭക്ഷണവും കൂടിയാണ് തണ്ണിമത്തന്‍. 

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന 'സിട്രുലിന്‍' എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനുമെല്ലാം നല്ലതാണ്. ഇതുവഴിയാണ് തണ്ണിമത്തന്‍ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നത് തന്നെ. 

എന്നാല്‍ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോടെ അതിന്റെ ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങളില്‍ പലതും പാടെ നശിച്ചുപോകുന്നു. ഇതോടെ താൽക്കാലികമായി ഇത് കഴിക്കുന്നത് കൊണ്ടുള്ള രുചി, തണുപ്പ് എന്നിവ നൽകുന്ന സന്തോഷം മാത്രം നമുക്ക് കിട്ടുന്നു. ഇതിന്‍റെ നിരവധി ആരോഗ്യഗുണങ്ങള്‍ നഷ്ടമാവുകയും ചെയ്യുന്നു. തണ്ണിമത്തന്‍ ചെടിയില്‍ നിന്ന് അടര്‍ത്തി മാറ്റിയ ശേഷവും നമുക്ക് ഗുണപരമാകുന്ന പല മാറ്റങ്ങളും ഇതിനകത്ത് നടക്കുമത്രേ. പക്ഷേ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം നിലയ്ക്കുന്നു. 

യുഎസ്ഡിഎ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപാര്‍ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍) നടത്തിയ ഒരു പഠനപ്രകാരം മുറിയിലെ താപനിലയിലാണ് തണ്ണിമത്തന്‍ സൂക്ഷിക്കേണ്ടത്. ഫ്രഡിജില്‍ സൂക്ഷിക്കുമ്പോള്‍ ഇതിലെ പോഷകാംശം വളരെയധികം കുറയുന്നു. 

വിവിധ തരത്തിലുള്ള തണ്ണിമത്തനുകള്‍ രണ്ടാഴ്ചയോളം ഫ്രിഡ്ജിലും പുറത്തുമായി സൂക്ഷിച്ച ശേഷം ഇവ പരിശോധനാവിധേയമാക്കിയാണ് ഗവേഷകര്‍ നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഇനി തണുത്തുതന്നെ തണ്ണിമത്തന്‍ കഴിക്കണമെങ്കില്‍ ഇത് ചെറുതായി മുറിച്ച ശേഷം ഐസ് ക്യൂബ് ചേര്‍ത്ത് കഴിക്കാം. അല്ലാതെ മുഴുവന്‍ സമയവും ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം കഴിക്കാതിരിക്കുകയാണ് ഉചിതം. 

Also Read:- തണ്ണിമത്തന്‍ ഇഷ്ടമാണോ? എങ്കിലും അധികം കഴിക്കല്ലേ...

'സെക്സ്' ആസ്വദിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍... ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷന്‍മാര്‍ക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് 'ഉദ്ധാരണക്കുറവ്' എന്ന് പറയുന്നത്. ഈ പ്രശ്‌നമുള്ളവര്‍ക്ക് ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല. അഞ്ചിലൊരു പുരുഷന് ഉദ്ധാരണക്കുറവ് പ്രശ്‌നം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചില മരുന്നുകളുടെ ഉപയോ?ഗം, എന്‍ഡോക്രൈന്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, മദ്യപാനം, പുകവലി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം ഉദ്ദാരണക്കുറവിന് കാരണമാകാം. ഭക്ഷണത്തിലെ കൊളസ്ട്രോളും അപൂരിത കൊഴുപ്പും ഉദ്ദാരണക്കുറവും തമ്മില്‍ ബന്ധമുള്ളതായി മസാച്യുസെറ്റ്സിലെ മെയില്‍ ഏജിംഗ് നടത്തിയ പഠനത്തില്‍ പറയുന്നു... Read More...