Asianet News MalayalamAsianet News Malayalam

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങൾ

മുളപ്പിച്ച ചെറുപ്പയർ പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ദഹിക്കാനും എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുളപ്പിച്ച പയർ. 

protein rich food for breakfast
Author
Trivandrum, First Published Aug 11, 2021, 8:59 AM IST

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. എല്ലുകൾക്ക്​ ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീനിൽ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ ശരീരത്തിലെ ഊർജ്ജം നിലനിർത്തുന്നു. പ്രോട്ടീന് അടങ്ങിയ അമിത വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രാതലിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

മുളപ്പിച്ച ചെറുപ്പയർ പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ദഹിക്കാനും എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുളപ്പിച്ച പയർ. 

രണ്ട്...

ബദാം, വാൾനട്ട്, കശുവണ്ടി എന്നിവ പ്രോട്ടീന്റെ ഏറ്റവും ഉയർന്ന ഉറവിടങ്ങളാണ്. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, ബി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ. ഒരുപിടി നട്സ് വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 

 

protein rich food for breakfast

 

മൂന്ന്...

ഓട്‌സിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല, ലയിക്കുന്ന നാരുകളുടെ കലവറ കൂടിയാണ്. കൂടാതെ, ഇവ ദഹിക്കാൻ എളുപ്പവുമാണ്. ഒരു ചെറിയ കപ്പ് ഓട്‌സ് നിങ്ങൾക്ക് 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 
മാത്രമല്ല ഓട്സ് ഹൃദ്രോഗത്തിനും കൊളസ്ട്രോളിനും ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

നാല്...

പാലുൽപ്പന്നങ്ങളായ ചീസ്, തൈര്, കോട്ടേജ് ചീസ് എന്നിവയിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പോഷകസമൃദ്ധവുമായത് ഗ്രീക്ക് യോഗർട്ട് ആണ്. 

 

protein rich food for breakfast

 

അഞ്ച്...

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസിൽ വർധിപ്പിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. ശരീരഭാരത്തിന് ആനുപാതികമായി ഒരാൾക്ക് ഒരു ദിവസം 60-90 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. 

 

Follow Us:
Download App:
  • android
  • ios