
പ്രത്യുൽപാദന ആരോഗ്യം എന്നത് ഗർഭപാത്രവും അണ്ഡാശയവും മാത്രമല്ല. യോനിയിലെ ശുചിത്വം ഒരുപോലെ പ്രധാനമാണ്. അതിന്റെ മോശം ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ചിലപ്പോൾ ഇത് വന്ധ്യതയ്ക്കും കാരണമാകും. യോനിയിലെ ശുചിത്വം വന്ധ്യതയിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് മുംബൈ നോവ IVF ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ റിതു ഹിന്ദുജ പറഞ്ഞു.
നല്ല യോനി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ശരിയായ ശുചിത്വം പാലിച്ചില്ലെങ്കിൽ അത് ഫംഗസ് അണുബാധകൾ, വന്ധ്യത പോലുള്ള പ്രത്യുൽപാദന പ്രശ്നങ്ങൾ, മൂത്രനാളിയിലെ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ഡോ.ഹിന്ദുജ പറഞ്ഞു. ബാക്റ്റീരിയൽ വാഗിനോസിസ്, എൻഡോമെട്രിറ്റിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസോർഡേഴ്സ് തുടങ്ങിയ ചില യോനി പ്രശ്നങ്ങൾ വന്ധ്യത ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അവർ പറഞ്ഞു.
യോനിയിലെ ശുചിത്വം നിലനിർത്താൻ ശ്രദ്ധിക്കേണ്ടത്...
യോനി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ദിവസവും ഒന്നോ രണ്ടോ തവണ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകാൻ ശ്രമിക്കണം. വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കരുത്. ജനനേന്ദ്രിയ ഭാഗങ്ങൾ എപ്പോഴും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുകയും വേണം. ജനനേന്ദ്രിയത്തിൽ ചില സ്ത്രീകൾ പെർഫ്യൂം ഉപയോഗിക്കാറുണ്ട്. ഇത് ശരിയായ ശീലമല്ല.
എപ്പോഴും സുരക്ഷിതമായ ലൈംഗികതയിൽ ഏർപ്പെടുക. ഒരു കോണ്ടം ഉപയോഗിക്കുക. ലൈംഗിക ബന്ധത്തിന് ശേഷം നിങ്ങളുടെ യോനി കഴുകുക, അവിടെ വരണ്ടതും വൃത്തിയുള്ളതുമായ അന്തരീക്ഷം നിലനിർത്തുക. 5. നിലവാരമില്ലാത്ത സാനിറ്ററി പാഡുകൾ ഉപയോഗിക്കാതിരിക്കുക. അത്തരം പാഡുകൾ യോനിയിൽ കൂടുതൽ ചൊറിച്ചിലുണ്ടാക്കാം. കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.
തൈര് പോലുള്ള പ്രോബയോട്ടിക്കുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കാരണം ഇത് നല്ല ബാക്ടീരിയകളുടെ രൂപീകരണത്തിന് സഹായിക്കും. ആർത്തവചക്രത്തിൽ, കൃത്യസമയത്ത് പാഡുകൾ മാറ്റിക്കൊണ്ട് ശരിയായ ശുചിത്വം പാലിക്കുക. മൂത്രമൊഴിച്ചതിന് ശേഷം വൃത്തിയായി കഴുകുകയും സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ജലാംശം നിലനിർത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് യോനിയിലെ പിഎച്ച് സ്ഥിരത നിലനിർത്തുകയും ടോക്‌സിൻ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വെള്ളം ; മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചും അറിയാം