തണ്ണിമത്തൻ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

Published : Apr 13, 2023, 04:31 PM IST
തണ്ണിമത്തൻ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

Synopsis

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ ബി1, ബി6, ലൈക്കോപീൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഡോക്ടറോടും ഡയറ്റീഷ്യനോടും കൂടിയാലോചിച്ചതിനുശേഷം മാത്രമേ തണ്ണിമത്തൻ  ഡയറ്റ് എടുക്കാൻ പാടൂള്ളൂ.

തണ്ണിമത്തൻ ഡയറ്റ് പ്ലാനിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഈ ഡയറ്റ് പ്ലാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉയർന്ന നാരുകൾ അടങ്ങിയ വേനൽക്കാല പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ഭക്ഷണക്രമം വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമായ മാർഗമാണ്. 

നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതിനാൽ ഈ ഭക്ഷണക്രമം ആരോഗ്യകരമായ ഒന്നായി അറിയപ്പെടുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ ബി1, ബി6, ലൈക്കോപീൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഡോക്ടറോടും ഡയറ്റീഷ്യനോടും കൂടിയാലോചിച്ചതിനുശേഷം മാത്രമേ തണ്ണിമത്തൻ  ഡയറ്റ് എടുക്കാൻ പാടൂള്ളൂ.

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ കലോറി കുറഞ്ഞ പഴമായതിനാൽ തണ്ണിമത്തന് ധാരാളം ഗുണങ്ങളുണ്ട്. ഇതിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതായത് ശരീരത്തിൽ നിന്ന് അധിക വെള്ളവും വിഷവസ്തുക്കളും പുറന്തള്ളാൻ ഇത് സഹായിക്കും. തണ്ണിമത്തൻ വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും വയറുവേദന കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും...-  പോഷകാഹാര വിദഗ്ധയായ അവ്‌നി കൗൾ പറയുന്നു.

കലോറി കുറഞ്ഞ പഴമാണ് തണ്ണിമത്തൻ. അതായത് കൂടുതൽ കലോറി ഉപയോഗിക്കാതെ നിങ്ങൾക്ക് ഇത് വലിയ അളവിൽ കഴിക്കാം. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. തണ്ണിമത്തൻ ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കും. ചൂടുള്ള കാലാവസ്ഥയിലോ വ്യായാമം ചെയ്യുമ്പോഴോ ഇത് വളരെ പ്രധാനമാണ്.

വിറ്റാമിൻ എ, സി എന്നിവയുടെ നല്ല ഉറവിടമാണ് തണ്ണിമത്തൻ. അതുപോലെ തന്നെ പൊട്ടാസ്യം. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ ചർമ്മം നിലനിർത്താനും  രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. തണ്ണിമത്തന്റെ ഡൈയൂററ്റിക് ഗുണങ്ങൾ  ശരീരത്തിൽ നിന്ന് അധിക വെള്ളവും വിഷവസ്തുക്കളും പുറന്തള്ളാൻ സഹായിക്കും. ഇത് വയറുവേദന കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

തണ്ണിമത്തൻ പോഷകാഹാരത്തിന്റെ പൂർണ്ണമായ ഉറവിടമല്ല. മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകില്ല. തണ്ണിമത്തൻ ഭക്ഷണക്രമം ദീർഘനേരം പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തണ്ണിമത്തൻ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള പഴമാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. പ്രമേഹമുള്ളവർക്കും പഞ്ചസാരയോട് സംവേദനക്ഷമതയുള്ളവർക്കും ഇത് പ്രശ്‌നമുണ്ടാക്കും.

ആരോഗ്യമുള്ള ചർമ്മത്തിനും മുടിയ്ക്കും വേണം ഈ പോഷകങ്ങൾ

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!