അജയ് ദേവ്ഗണ്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് അഭ്യര്‍ഥിച്ച് ക്യാന്‍സര്‍ രോഗിയായ ഒരു ആരാധകന്‍

By Web TeamFirst Published May 6, 2019, 12:17 PM IST
Highlights

സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലും സജീവമായ അജയ് ദേവ്ഗണിന് അര്‍ബുദ രോഗിയായ ഒരു ആരാധകൻ എഴുതിയ അഭ്യര്‍ഥനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 

സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലും സജീവമായ അജയ് ദേവ്ഗണിന് അര്‍ബുദ രോഗിയായ ഒരു ആരാധകൻ എഴുതിയ അഭ്യര്‍ഥനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് അജയ് ദേവ്ഗണ്‍ പിൻമാറണമെന്നാണ് ക്യാന്‍സര്‍ രോഗിയായ ആരാധകന്‍റെ ആവശ്യം.

രാജസ്ഥാനില്‍ നിന്നുള്ള നനക്രം എന്ന നാല്‍പ്പതുകാരനായ ആരാധകനാണ് അജയ് ദേവ്ഗണിനോട് പരസ്യങ്ങളില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുന്നത്. അജയ് ദേവ്ഗണിന്റെ കടുത്ത ആരാധകനാണ് തന്റെ അച്ചനെന്ന് നനക്രത്തിന്റെ മകൻ ദിനേശ് പറയുന്നു. അജയ് ദേവ്ഗണ്‍ പരസ്യങ്ങളില്‍ പറയുന്ന അതേ ബ്രാൻഡ് പുകയില ഉല്‍പ്പന്നമാണ് അച്ഛൻ കുറച്ചുവര്‍ഷം മുമ്പ് ഉപയോഗിച്ചത്. അജയ് ദേവ്ഗണ്‍ അച്ഛനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ അര്‍ബുദം സ്ഥിരീകരിച്ചപ്പോഴാണ് അച്ഛന് കാര്യം മനസ്സിലായത്. അജയ് ദേവ്ഗണിനെപ്പോലുള്ള വലിയ താരങ്ങള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യാൻ പാടില്ലായിരുന്നുവെന്ന്- ദിനേശ് പറയുന്നു. 

ആയിരത്തോളം ലഘുലേഖകളാണ് നനക്രയുടെ കുടുംബം ഇതുസംബന്ധിച്ച് വിതരണം ചെയ്‍തിരിക്കുന്നത്.  മദ്യം, സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് മോശമാണെന്നും അജയ് ദേവ്ഗണ്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്.

പുകവലി കുറയ്ക്കാന്‍  ചില മാര്‍ഗങ്ങള്‍ നോക്കാം.  

1. കാരണത്തെ തിരിച്ചറിയുക

പുകവലിക്കാന്‍ തുടങ്ങിയതിന്‍റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും . ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം രണ്ടിരട്ടിയാകും.

2. ഉറച്ചതീരുമാനം

പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം.എന്നാല്‍ മാത്രമെ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്‍റെ വേഗതയെ കൂട്ടുന്നത്.

3. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുക

അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗ്ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും, തന്‍റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്‍റെ പിന്തുണകൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.

4. പുകവലി വിരുദ്ധ ഫോറങ്ങളില്‍ ചേരുക

പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.

5. നല്ലശീലങ്ങള്‍

മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

6. കൗണ്‍സിലിങ് തേടുക

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.

7. മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

click me!