
ക്യാൻസർ അഥവാ അർബുദം ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാൻസർ പിടിപെടുന്നതിനുള്ള പ്രധാന കാരണങ്ങൾ. അതു കൂടാതെ അന്തരീക്ഷ - പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം, പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങൾ ക്യാൻസറിന് കാരണമാകുന്നു. ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ തടയാനാകും.
പലരും തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് ജീവന് തന്നെ ഭീഷണി ആകുന്നു. നേരത്തെ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് രോഗം ഭേദമാക്കാൻ സഹായിക്കുന്നു. ക്യാൻസർ പിടിപെട്ടാൽ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മലപ്പുറം വാണിയമ്പലത്തെ മെഡിക്കെയർ ഹോമിയോപ്പതിക് മെഡിക്കൽ സെന്ററിലെ ചീഫ് കൺസൾട്ടന്റ് ഡോ.മുഹമ്മദ് അസ്ലം പറയുന്നു.
പലരും രോഗം ബാധിച്ചത് തിരിച്ചറിയാതെ പോകുന്നു. പലരും ലക്ഷണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാതെ അവഗണിക്കുന്നു. പലപ്പോഴും അശ്രദ്ധ തന്നെയാണ് ഈ രോഗാവസ്ഥ ഗുരുതരമാകാൻ കാരണമാകുന്നത്. ശരീരത്തിൽ രോഗം പിടിപെടുമ്പോൾ തന്നെ നേരത്തെ കാണിക്കുന്ന പല ലക്ഷണങ്ങളും ശരീരം പുറപ്പെടുവിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനം. എത്ര നേരത്തെ രോഗം കണ്ടെത്തുന്നുവോ എത്ര നേരത്തെ രോഗം ചികിത്സ നൽകാൻ സാധിക്കുന്നുവോ എങ്കിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത കുറയ്ക്കാനാകുമെന്ന് ഡോ. മുഹമ്മദ് പറഞ്ഞു.
ശരീരഭാരം പെട്ടെന്ന് കുറയുന്നതാണ് ആദ്യത്തേ ലക്ഷണമെന്ന് പറയുന്നത്. അകാരണമായി ഭാരം കുറയുന്നത് ക്യാൻസറിന്റെ ലക്ഷണമാകാം. അല്ലെങ്കിൽ മറ്റ് രോഗം എന്താണെന്നുള്ള പരിശോധിക്കുക. രണ്ടാമാതായി ശരീരത്തിൽ കാണുന്ന ചില മുഴകൾ അത് നിസാരമായി കാണരുത്. പലഭാഗങ്ങളിലായി കട്ടികൂടിയ ചർമ്മത്തിലെ തടിപ്പുകൾ, മുഴകൾ, സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ, കട്ടിയുള്ള ചില മുഴകൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ പരിശോധന നടത്തുക. മൂന്നാമതായി വിട്ടുമാറാത്ത പനി വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. മറ്റ് ഇൻഫെക്ഷനോ അണുബാധ ഇല്ലാതെ ഇടയ്ക്കിടെ പനി വരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
Read more 'രാജ്യത്ത് വര്‍ഷത്തില്‍ 70,000ത്തിലധികം സ്ത്രീകളുടെ മരണത്തിന് ഇടയാക്കുന്ന രോഗം'
നാലാമതായി മലം പോകുമ്പോൾ ഉണ്ടാകുന്ന ബ്ലീഡിംഗ് ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. പലരും പെെൽസ് മറ്റ് ചെറിയ അസുഖമാണെന്ന് കരുതി ചികിത്സ നടത്താതെ പോകുന്നവരുണ്ട്. ബ്ലീഡിംഗ് ഇടയ്ക്കിടെ വരുന്നുണ്ടെങ്കിൽ ഉറപ്പായും ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും അതുമായി ബന്ധപ്പെട്ട് ടെസ്റ്റുകൾ നടത്തുകയും ചെയ്യുക. കാരണം, ചിലപ്പോൾ അത് മലാശയ ക്യാൻസറിന്റെ തുടക്കമാകാം. അതും അല്ലെങ്കിൽ കോളൻ ക്യാൻസറിന്റെ തുടക്കവും ആകാം.
മറ്റൊരു ലക്ഷണമാണ് സ്ത്രീകളിൽ ആർത്തവം നിന്നതിന് ശേഷവും ബ്ലീഡിംഗ് കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുക. postmenopausal bleeding എന്നാണ് അതിനെ പറയുന്നത്. അത് ഒരുപക്ഷേ ഗർഭാശയ ക്യാൻസറിന്റെതാകാം. മറ്റൊന്നാണ് ചർമ്മത്തിൽ ഉണ്ടാകുന്ന തടിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്. ചർമ്മത്തിലെ തടിപ്പുകൾ, അരിമ്പാറ പോലുള്ളവ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.