മുഖം സുന്ദരമാകാൻ കാരറ്റ് ഫേസ് പാക്കുകൾ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Published : Aug 02, 2023, 07:56 PM IST
മുഖം സുന്ദരമാകാൻ കാരറ്റ് ഫേസ് പാക്കുകൾ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Synopsis

പൊട്ടാസ്യം സമ്പുഷ്ടമായ കാരറ്റ് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു. ഈ മാസ്ക് ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യുന്നു. കാരറ്റ് ജ്യൂസിൽ അൽപം തൈരും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കും. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനും സഹായിക്കുന്നു.  

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് കാരറ്റ്. കാരറ്റ് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്നു. കാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.

കാരറ്റ് ഫേസ് മാസ്ക് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കാരറ്റിലെ വിറ്റാമിൻ എ അമിതമായ എണ്ണ പുറന്തള്ളുകയും ചർമ്മത്തെ പുതുമയുള്ളതും വിഷാംശം ഇല്ലാത്തതുമാക്കുകയും ചെയ്യുന്നു. ഇത് എണ്ണമയമുള്ള ചർമ്മത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചർമ്മത്തെ ജലാംശം നൽകുകയും അതിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

പൊട്ടാസ്യം സമ്പുഷ്ടമായ കാരറ്റ് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു. ഈ മാസ്ക് ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യുന്നു. കാരറ്റ് ജ്യൂസിൽ അൽപം തൈരും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കും. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനും സഹായിക്കുന്നു.

എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മം ഉള്ളവർ നിർബന്ധമായും കാരറ്റ് ഫേസ് മാസ്കുകൾ ഇടുക. കാരറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുകയും അധിക എണ്ണ നീക്കം ചെയ്യുമ്പോൾ മലിനീകരണം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും തിളക്കം നൽകുകയും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കാരറ്റിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകളും ബീറ്റാ കരോട്ടീനും UVA രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും കഠിനമായ സൺ ടാൻ മങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. 

രാത്രിയില്‍ അമിതമായി വിയർക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം