Latest Videos

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോ​ഗം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

By Web TeamFirst Published Apr 8, 2024, 10:02 PM IST
Highlights

മദ്യപാനം കാരണമല്ലാതെ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. അമിതവണ്ണമുള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഇന്ത്യയിൽ ഫാറ്റി ലിവർ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ് . ആഗോളതലത്തിൽ ഓരോ മൂന്ന് വ്യക്തികളിലും ഒരാൾക്ക് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 
ഉത്തരേന്ത്യയിലും ചണ്ഡീഗഡിലും NAFLD വ്യാപനം വളരെ കൂടുതലാണ്. ഏകദേശം 2 പേരിൽ ഒരാൾക്ക് NAFLD ഉള്ളതായി കണക്കാക്കുന്നതായി PGIMERലെ ഹെപ്പറ്റോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. അജയ് ദുസേജ പറഞ്ഞു. 

ഞങ്ങൾ ഇവിടെ PGIMER-ൽ ഒരു വിശകലനം നടത്തി. അതിൽ ആയിരം പേരിലാണ് പഠനം നടത്തിയത്. അതിൽ 53 ശതമാനം പേർക്ക് ഫാറ്റി ലിവർ രോ​ഗം ഉണ്ടെന്ന് കണ്ടെത്തി‌യതായി ഡോ. അജയ് ദുസേജ പറഞ്ഞു. ഭക്ഷണത്തിലെ കലോറി ഉപഭോഗം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

എന്താണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD)?

കരളിലെ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഇത് അൽക്കഹോളിക്, നോൺ ആൽക്കഹോളിക് എന്നീ രണ്ടു തരമുണ്ട്. മദ്യപാനം കാരണമല്ലാതെ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നുണ്ട്.

അമിതവണ്ണമുള്ളവരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലീ നിയന്ത്രണങ്ങൾ കൊണ്ടും മതിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഫാറ്റി ലിവർ ഭേദമാക്കാവുന്നതാണ്.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാൻ രോ​ഗം ചെയ്യേണ്ടത്...

ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.
പതിവായി വ്യായാമം ചെയ്യുക
ആരോഗ്യകരമായ ഭാരം നിലനിർത്തുക
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കുക.
സമ്മർദ്ദം കുറയ്ക്കുക
നന്നായി ഉറങ്ങുക.
മധുരപാനീയങ്ങൾ ഒഴിവാക്കുക.

ക്യാൻസർ ; ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ

 

click me!