
ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ.
വിറ്റാമിൻ എ രണ്ട് തരത്തിലാണുള്ളത്. മൃഗങ്ങളിൽ നിന്നുള്ള റെറ്റിനോയിഡുകൾ, സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ബീറ്റാ കരോട്ടിൻ. നല്ല കാഴ്ചയ്ക്കും ശരീരകോശങ്ങളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ എ അത്യാവശ്യമാണ്.
വിറ്റാമിൻ എ കൊഴുപ്പ് ലയിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവ കണ്ണിൻ്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. ബി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും കണ്ണുകൾക്ക് നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കാം വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ...
ഒന്ന്...
കണ്ണിന് ആരോഗ്യം നൽകുന്നതിൽ മുൻപന്തിയിലാണ് കാരറ്റ്. കാരറ്റിലടങ്ങിയ വിറ്റാമിൻ എ, സി എന്നിവ കാഴ്ചശക്തി വർധിപ്പിക്കാൻ വളരെ നല്ലതാണ്. മാത്രമല്ല ഇതിലടങ്ങിയ നാരുകളും കുറഞ്ഞ കാർബോ ഹൈഡ്രേറ്റും ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നതിനും സഹായിക്കുന്നു.
രണ്ട്...
ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ പീച്ച് കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പല പഴങ്ങളിലും കാണപ്പെടുന്ന ഒരു പിഗ്മെൻ്റാണ് ബീറ്റാ കരോട്ടിൻ. ഇത് കണ്ണിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിച്ചേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു.
മൂന്ന്...
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിൽ വൈറ്റമിൻ സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല തിമിരവും മാക്യുലർ ഡീജനറേഷനും ഉണ്ടാകുന്നത് തടയാനും സഹായിക്കും.
നാല്...
മാമ്പഴത്തിലും പപ്പായയിലും ആരോഗ്യമുള്ള കണ്ണുകളെ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാണ് രണ്ട് പ്രധാന പോഷകങ്ങൾ. ഇവ കാഴ്ചശക്തി കൂട്ടുന്നതിനും സഹായകമാണ്.
അഞ്ച്...
മുട്ടയുടെ മഞ്ഞക്കരുത്തിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുന്നു.
ആറ്...
കണ്ണുകളെ സംരക്ഷിക്കുന്ന പോഷകങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ, ആൻ്റിഓക്‌സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ എന്നിവ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും.
മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam