കോളിഫ്‌ളവർ, ക്യാബേജ്, ബ്രൊക്കോളി : ഇതിൽ ഏറ്റവും ആരോഗ്യകരമായത് ഏതാണ്?

Published : Jan 28, 2026, 11:35 AM IST
Cauliflower, Cabbage Or Broccoli

Synopsis

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ക്യാബേജ് ദഹനാരോഗ്യത്തെ സഹായിക്കുന്നു. ക്യാബേജ് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും കൂടാതെ ചില അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. 

ക്യാബേജ്, ബ്രോക്കോളി, കോളിഫ്‌ളവർ എന്നിവ പതിവായി കഴിക്കുന്ന പച്ചക്കറികളാണ്. എന്നാൽ ഇവയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചും ഇതിൽ ഏതാണ് ഏറ്റവും നല്ലത് എന്നതിനെ കുറിച്ചും അധികം ആളുകൾക്കും അറിയില്ല. ദഹനത്തിന് ഉയർന്ന നാരുകളുടെ അളവ്, ക്യാൻസർ പ്രതിരോധത്തിനുള്ള സൾഫോറാഫെയ്ൻ, ഹൃദയ സംബന്ധമായ പിന്തുണ എന്നിവയുൾപ്പെടെ നിരവധി ശക്തമായ ഗുണങ്ങൾ ഈ മൂന്ന് പച്ചക്കറികളും പങ്കിടുന്നു. എന്നിരുന്നാലും, അവയുടെ പ്രത്യേക പോഷക സാന്ദ്രതയിൽ അവ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

ക്യാബേജിൽ കലോറി കുറവാണ്. പക്ഷേ ഭക്ഷണത്തിലെ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, വിവിധ ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുടൽ പാളി സുഖപ്പെടുത്താൻ സഹായിക്കുന്ന ഗ്ലൂട്ടാമൈൻ ഇതിൽ അസാധാരണമാംവിധം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ചുവന്ന ക്യാബേജ് ഇനങ്ങളിൽ പ്രത്യേകിച്ച് ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ക്യാബേജ് ദഹനാരോഗ്യത്തെ സഹായിക്കുന്നു. ക്യാബേജ് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും കൂടാതെ ചില അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രൊക്കോളിയിൽ അവശ്യ വിറ്റാമിനുകളും ഫോളേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഇരുമ്പ്, വിവിധ ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയും ബ്രൊക്കോളിയിലുണ്ട്. മൂന്നെണ്ണത്തിലും ഏറ്റവും പോഷകസമൃദ്ധമായത് ബ്രൊക്കോളിയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി, അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിൻ കെ, നേത്ര സംരക്ഷണത്തിന് വിറ്റാമിൻ എ എന്നിവ ഇതിൽ ഗണ്യമായി കൂടുതലാണ്.

ക്യാൻസർ സാധ്യത കുറയ്ക്കുന്ന സൾഫോറാഫെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ബ്രൊക്കോളി അതിന്റെ ക്യാൻസർ പ്രതിരോധ ഗുണങ്ങൾക്ക് ഏറെ നല്ലതാണ്. കൂടാതെ, ഉയർന്ന ആന്റിഓക്‌സിഡന്റ് ആരോഗ്യകരമായ ചർമ്മത്തിന് സ​ഹായിക്കുന്നു.

കോളിഫ്ളവർ വിറ്റാമിനുകൾ സി, കെ, ബി6, ഫോളേറ്റ്, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമാണ്. തലച്ചോറിന്റെ വികസനത്തിനും ഓർമ്മശക്തിക്കും നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും അത്യാവശ്യമായ ഒരു പോഷകമായ കോളിന്റെ മികച്ച ഉറവിടമാണിത്. കുറഞ്ഞ കാർബോഹൈഡ്രേറ്റും കുറഞ്ഞ കലോറിയും ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മൂന്ന് പച്ചക്കറികളും സവിശേഷമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നതും പോഷകസമൃദ്ധവുമാണെങ്കിലും മൂന്നിലും ഏറ്റവും ആരോഗ്യകരം ബ്രൊക്കോളിയാണ്. ഉയർന്ന അളവിലുള്ള അവശ്യ വിറ്റാമിനുകൾ, ശക്തമായ ആന്റിഓക്‌സിഡന്റുകൾ, കാൻസർ വിരുദ്ധ ഗുണങ്ങൾ എന്നിവ കാബേജ്, കോളിഫ്‌ളവർ എന്നിവയേക്കാൾ ബ്രൊക്കോളിയ്ക്ക് മുൻതൂക്കം നൽകുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

20 വയസ്സിന് മുമ്പ് പുകവലി തുടങ്ങിയവർക്ക് പക്ഷാഘാത സാധ്യത കൂടുതലെന്ന് പഠനം
Health Tips : എന്താണ് സാർകോപീനിയ എന്താണ്? പ്രാരംഭ ലക്ഷണങ്ങളും കാരണങ്ങളും