ഗര്‍ഭനിരോധന ​ഗുളിക സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പഠനം പറയുന്നത്

Published : Oct 05, 2023, 05:00 PM ISTUpdated : Oct 05, 2023, 05:14 PM IST
ഗര്‍ഭനിരോധന ​ഗുളിക സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പഠനം പറയുന്നത്

Synopsis

വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണെന്ന് പഠനത്തിൽ പറയുന്നു.

ഗർഭനിരോധന ​ഗുളികകളുടെ ഉപയോ​ഗം സ്‌ത്രീകളിൽ വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം.
വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണെന്ന് പഠനത്തിൽ പറയുന്നു. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നും ​ഗവേഷകർ പറയുന്നു.

കുടുംബ ഉത്തരവാദിത്തങ്ങൾ, വന്ധ്യതയും ഗർഭം അലസലും, ഗർഭധാരണവും ജനനവും, ആർത്തവവിരാമം എന്നിവയെല്ലാം വിഷാദരോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കൗമാരത്തിൽ ഗർഭനിരോധന മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്ന സ്‌ത്രീകൾക്ക്‌ വിഷാദരോഗ ലക്ഷണങ്ങൾ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനറിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. എന്നാൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നുമുണ്ട്. ആസൂത്രിതമല്ലാത്ത ഗർഭധാരണം ഒഴിവാക്കാൻ മാത്രമല്ല, അണ്ഡാശയ ക്യാൻസർ, ഗർഭാശയ അർബുദം തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. എന്നിരുന്നാലും, ഗർഭനിരോധന ഗുളികകൾ ചില അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

ഗർഭനിരോധന ഗുളികകളും വിഷാദവും തമ്മിലുള്ള ബന്ധം വളരെക്കാലമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നതിൽ ഹോർമോണുകൾ നിർണായക പങ്ക് വഹിക്കുന്നു. ഗർഭനിരോധന ഗുളിക കഴിക്കുമ്പോൾ ഹോർമോണുകളുടെ അളവ് മാറുന്നത് മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാമെന്ന ജേണൽ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ ‌പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഫാറ്റി ലിവർ രോ​ഗം വരാതെ നോക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?